തിരുവനന്തപുരം: തലസ്ഥാനത്ത് പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന അപാര്ട്ട്മെന്റിനോട് ചേര്‍ന്ന മണ്‍തിട്ട ഇടിഞ്ഞുവീണു. അപകടത്തിൽ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇവരെ രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ പശ്ചിമ ബംഗാള്‍ സ്വദേശി ദീപക് ബര്‍മ്മനെ(23) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
അപാര്‍ട്ട്മെന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭാഗത്തെ അടുക്കളയും ഇതിനോട് ചേര്‍ന്ന പാര്‍ശ്വഭിത്തിയുമടങ്ങിയ ഭാഗത്തെ മണ്‍തിട്ടയാണ് ഇടിഞ്ഞത്. ഇവിടെ ഭക്ഷണം പാകംചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവരില്‍ ഒരാളുടെ അരയ്ക്കു താഴെ മണ്ണ് നിറഞ്ഞ നിലയിലായിരുന്നു. മണ്ണും കോണ്‍ക്രീറ്റ് കഷ്ണങ്ങളും വീണ് ചോരവാര്‍ന്ന നിലയിലുളള ഇദ്ദേഹത്തെ രക്ഷിക്കാന്‍ നന്നെ ബുദ്ധിമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: