കോട്ടയം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം ഭയന്ന് സുരക്ഷ കര്‍ശനമാക്കി പോലീസ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പുതിയ സജീകരണം. വന്‍ പോലീസ് സന്നാഹത്തിന പുറമെ മുഖ്യമന്ത്രി എത്താന്‍ സാധ്യതയുള്ള റോഡുകള്‍ സാധാരക്കാരെപ്പോലും കടത്തിവിടാതെ അടച്ചുപൂട്ടുകയാണ് ചെയ്യുന്നത്.
കോട്ടയത്ത് ഇന്ന പരിപാടി നടക്കുന്ന വേദിയില്‍ മുഖ്യമന്ത്രി എത്തുന്നതിന് ഒന്നരമണിക്കൂറിന് മുന്‍പ് തന്നെ ഗതാഗതം മുടക്കി പോലീസ് സുരക്ഷ ഒരുക്കുകയാണ്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. ബസേലിയോസ് ജംഗ്ഷന്, കളക്ടറേറ്റ് ജംഗ്ഷന്, ചന്തക്കവല, ഈരയില്‍ കടവ് തുടങ്ങി എല്ലാ റോഡുകളും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് പോലും നല്‍കാതെ അടച്ചിരിക്കുകയാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റുകയും ചെയ്തു.
കനത്ത് സുരക്ഷകള്‍ക്കിടയില്‍ വീണ്ടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞ് പ്രതിഷേധിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: