ബെംഗളൂരു: കര്‍ണ്ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വെള്ളിയാഴ്ച ബിജെപി നാലില്‍ മൂന്ന് സീറ്റുകളോടെ മിന്നും ജയം നേടി. ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്.
ബിജെപിയ്ക്ക് വേണ്ടി നിര്‍മ്മല സീതാരാമന്, നടനും രാഷ്ട്രീയക്കാരനുമായ ജഗ്ഗേഷ്, എംഎല്‍സിയായി കാലാവധി തീരുന്ന ലെഹര്‍ സിങ്ങ് സിയോര എന്നിവരാണ് ബിജെപിയ്ക്ക് വേണ്ടി ജയിച്ചത്. കോണ്‍ഗ്രസിന് വേണ്ടി ജയ്റാം രമേഷ് വിജയിച്ചു.
നാല് രാജ്യസഭാ സീറ്റുകളേ ഉള്ളൂവെങ്കിലും ആറ് പേര് മത്സരിച്ചു. കോണ്‍ഗ്രസിന്റെ മന്‍സൂര്‍ അലി ഖാനും ജനതാ ദള്‍ (സെക്യുലര്‍) ഡി. കുപേന്ദ്ര റെഡ്ഡിയും തോറ്റു. 45 വോട്ടുകളായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇവര്‍ രണ്ടുപേരും അത് നേടുന്നതില്‍ പരാജയപ്പെട്ടു.
224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ ബിജെപിയ്ക്ക് 121 എംഎല്മാരാണെങ്കില് കോണ്‍ഗ്രസിന് 70 എംഎല്‍എമാരേ ഉള്ളു. അതുകൊണ്ട് ബിജെപിയ്ക്ക് രണ്ട് സീറ്റുകളില്‍ ജയം ഉറപ്പായിരുന്നു. കോണ്‍ഗ്രസിനും ഒരു സീറ്റില്‍ ജയം ഉറപ്പായിരുന്നു. ജനതാ ദള്‍ സെക്യുലറിന് 32 സീറ്റുകളുണ്ട്. അവര്‍ നാലാമത്തെ സീറ്റ് നേടാന്‍ മത്സരരംഗത്ത് വന്നു. പക്ഷെ ബിജെപി ജയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: