Categories: Kerala

“നയന്‍താരയുടെ വിവാഹം നീ അറിഞ്ഞത് അവൾ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോൾ അല്ലല്ലോ”- ലവ്ജിഹാദിനെ കളിയാക്കിയ അഡ്വ. ജഹാംഗീറിനോട് കാസ

ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുവായ വിഘ്നേഷിനെ വിവാഹം കഴിച്ചതിനെ ലവ് ജിഹാദുമായി താരതമ്യം ചെയ്ത് പരിഹസിക്കാന്‍ ശ്രമിച്ച അഡ്വക്കേറ്റ് ജഹാൻഗീർ ആമിന റസാഖിന് കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) നല്‍കിയത് ചുട്ട മറുപടി.

Published by

തിരുവനന്തപുരം: ക്രിസ്ത്യാനിയായ നയന്‍താര ഹിന്ദുവായ വിഘ്നേഷിനെ വിവാഹം കഴിച്ചതിനെ ലവ് ജിഹാദുമായി താരതമ്യം ചെയ്ത് പരിഹസിക്കാന്‍ ശ്രമിച്ച  അഡ്വക്കേറ്റ് ജഹാൻഗീർ ആമിന റസാഖിന് കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) നല്‍കിയത് ചുട്ട മറുപടി.  

“അവളുടെ കല്യാണം നീ അറിഞ്ഞത് അണ്ണാച്ചി പയ്യൻ അമ്പലത്തിൽ വച്ച് കെട്ടിയപ്പോളല്ലേ അല്ലാതെ അവൾ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോൾ അല്ലല്ലോ  അവളുടെ കല്യാണം കഴിഞ്ഞതാണെന്ന് നീ മനസിലാക്കിയത് ???”- ഇതായിരുന്നു അഡ്വ. ജഹാന്‍ഗീര്‍ ആമിന റസാഖിന് കാസ നല്‍കിയ മറുപടി. നയന്‍താര-വിഘ്നേഷ് ശിവന്റെ വിവാഹവാര്‍ത്ത എത്തിയ ഉടന്‍ അതിനെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദു വിവാഹം കഴിച്ചുകൊണ്ടുപോകുന്നതില്‍ ലവ് ജിഹാദ് ആരോപിക്കുന്ന ക്രിസ്ത്യന്‍ സമുദായത്തിന് പ്രശ്നമൊന്നുമില്ലേ എന്ന പരിഹസിച്ചായിരുന്നു ജഹാൻഗീർ ആമിന റസാഖിന്റെ പോസ്റ്റ്.  

“നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു  പ്രായത്തില്‍ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യന്‍ അടിച്ചോണ്ട്‌ പോയി,മതം മാറ്റി അമ്പലങ്ങളിൽ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ചനോ, സഭയ്‌ക്കോ, കാസയ്‌ക്കോ, സാക്ഷാൽ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?.”.- ഇതായിരുന്നു അഡ്വ. ജഹാൻഗീർ ആമിന റസാഖിന്റെ പരിഹാസ പോസ്റ്റ്.  

ഇതിന് കാസ ചുട്ടമറുപടിയാണ് നല്‍കിയത്. 

“ഡേയ് ജഹാംഗീറെ  ,,അവളുടെ കല്യാണം നീ അറിഞ്ഞത് അണ്ണാച്ചി പയ്യൻ അമ്പലത്തിൽ വച്ച് കെട്ടിയപ്പോളല്ലേ അല്ലാതെ അവൾ അന്യരാജ്യത്ത് പോയി പൊട്ടിത്തെറിച്ചപ്പോൾ അല്ലല്ലോ  അവളുടെ കല്യാണം കഴിഞ്ഞതാണെന്ന് നീ മനസിലാക്കിയത് ???

അണ്ണാച്ചി പയ്യൻ കെട്ടിയെങ്കിൽ അത് മതം വളർത്താനല്ല , കെട്ടിയെങ്കിൽ അവൻ അന്തസ്സായി നോക്കിക്കോളും , അവൾ അവന്റെയൊപ്പം അവന്റെ വീട്ടിലുണ്ടാവും , ഒരു മനുഷ്യ സ്ത്രീ എന്ന നിലയിൽ അവൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും അവൻ നൽകും , അവളെ അവൻ അന്യരാജ്യത്ത് കൊണ്ടുപോയി അവിടുത്തെ തീവ്രവാദികൾക്ക് കാഴ്ച വെക്കുകയില്ല , അവളെ കൃഷിയിടം ആക്കുകയില്ല , മട്ടൻ കറിക്ക് ഉപ്പ് കൂടിയതിന്റെ പേരിൽ അവളെ ഉപേക്ഷിക്കുകയുമില്ല ……. ഇനി ഗർഭിണിയായി കഴിഞ്ഞ് പ്രസവിക്കാൻ പലക കട്ടിലിൽ വേദനയോടെ കിടക്കുമ്പോൾ പോലും അവളെ പ്രാപിക്കണമെന്ന് അവന് നിന്നെപ്പോലെ ഒരിക്കലും തോന്നുകയുമില്ല കേട്ടോ ജഹാംഗീർ ആമീന റസാക്കേ

ഇനി അവന്റെ പ്രായത്തിന്റെ കാര്യം അവനല്ലേ അവളെക്കാൾ പ്രായക്കുറവ് …….. അല്ലാതെ നയൻതാരയ്‌ക്ക് 16 ഉം അണ്ണാച്ചി പയ്യന് 66 ഉം അല്ലല്ലോ !”

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക