തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും യുഎസിലേക്ക് ഫണ്ട് കടത്തിയത് കെ.പി. യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച് വഴിയാണെന്ന് ഷാജ് കിരണ്‍ പറയുന്ന ഓഡിയോ പുറത്ത്. ഇത്തരമൊരു ഇടപാട് നടത്തിയതിനാലാണ് എഫ്സിആര്‍എ സര്‍ട്ടിഫിക്കെറ്റ് നഷ്ടപ്പെട്ടതെന്നും ഷാജ് കിരണ്‍ പറയുന്നുണ്ട്.
അതേസമയം, ഷാജ് കിരണ്‍ എന്ന വ്യക്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത് വന്നു. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫഌറ്റും പൊലീസ് വലയത്തിലാണ്. ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യമൊഴി നല്കിയ അന്ന് കൊച്ചിയില്‍ വച്ച് കണ്ടിരുന്നു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല. സരിത്തിനെ നാളെ പൊക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനാലാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. ‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല, എന്നായിരുന്നു ഭീഷണിയെന്ന് സ്വപ്ന പറഞ്ഞു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് പുറത്തുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: