ജോഹാനാസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കന്‍ ബോക്സര്‍ സിമിസോ ബത്തെലേസി തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് അന്തരിച്ചു.മത്സരത്തിനിടെ ഇടിയെറ്റ് തലച്ചോറ് തകര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. 24 വയസ്സായിരുന്നു.എതിരാളി മ്തുങ്വയെ ഇടിച്ചിട്ട ശേഷം റഫറി മറ്റൊരു വശത്തേക്ക് മാറ്റിനിര്‍ത്തിയ ബത്തെലേസി എതിരാളി എന്ന് കരുതി വായുവില്‍ ഇടിക്കുകയും, ബെത്തലേസിക്ക് സ്ഥലകാലഭൃമം ബാധിച്ചതായി മനസിലായ റഫറി മത്സരം അവസാനിപ്പിക്കുകയുമായിരുന്നു.
ഇതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.മത്സരം നിര്‍ത്തിയതിന് ശേഷം ബത്തെലേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടു.തലച്ചോറിനേറ്റ ക്ഷതം മൂലം ആന്തരിക രക്തസ്രാവം ഉണ്ടായിനാലാണ് പെട്ടെന്നുളള മരണം സംഭവിച്ചത്.മത്സരത്തില്‍ ബത്തെലേസി ആയിരുന്നു മുന്നിട്ട് നിന്നിരുന്നത്.
ഡബ്ല്യുബിഎഫില് ആഫ്രിക്കന്‍ ലൈറ്റ് വെയറ്റ് വിഭാഗത്തില്‍ നാല് തവണ അദ്ദേഹം കിരീടം നേടിട്ടുണ്ട്.ഇത്തവണയും പ്രതീക്ഷിച്ചിരുന്നു.പരിശീലന സമയത്തോ, മത്സരത്തിനിടയിലോ അദ്ദേഹത്തിന് പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്ന് കോച്ച് ഭേകിമ്ങോസുലു പറഞ്ഞു.മറ്റ് കായികയിനങ്ങളെ അപേക്ഷിച്ച് പരിക്ക് പറ്റാന്‍ സാധ്യത കൂടുതലായതിനാല്‍ ബോക്സിങ് നിരോധിക്കണമെന്ന് 2020ല്‍ വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന് അവശ്യപ്പെട്ടിരുന്നു.ബോക്സിങ് മത്സരങ്ങള്‍ക്കിടയില്‍ തലച്ചോറിന് സ്ഥിരമായി പരിക്ക് പറ്റാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: