മണ്ണാർക്കാട് : അട്ടപ്പാടി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് പ്രത്യേക ജില്ലാ കോടതിയിൽ കേസ് വിസ്താരം തുടങ്ങിയതിൽ ഇന്നലെ പതിനൊന്നാം സാക്ഷി ചന്ദ്രൻ കൂറുമാറി . ചന്ദ്രനെ വിസ്തരിച്ചതിൽ ഒന്നാം പ്രതി ഹുസൈനെയോ മറ്റു പ്രതികളേയോ അറിയില്ലെന്നും, ഒന്നാം പ്രതി എന്ത് കടയാണ് നടത്തുന്നതെന്നും പ്രോസിക്യൂഷന്റെ ചോദ്യത്തിന് അറിയില്ല എന്നാണ് മറുപടി നൽകിയത്.
പ്രതികൾ മധുവിന് ദേഹോപദ്രവം ഏൽപ്പികുന്നത് കണ്ടോ എന്ന ചോദ്യത്തിന് കണ്ടില്ല എന്നാണ് ചന്ദ്രൻ പറഞ്ഞത്. ഒന്നും അറിയില്ലെന്നും കണ്ടില്ലെന്നും പറയൂന്നത് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് മധുവിന്റെ സഹോദരി സരസൂവും, അമ്മ മല്ലിയും പറയുന്നത്. ചന്ദ്രൻ തങ്ങളുടെ ബന്ധുവാണ് എന്നിട്ടും കൂറുമാറിയത് സാമ്പത്തികമായി സഹായിച്ചതുകൊണ്ടാണെന്നും സാക്ഷികൾ കൂറുമാറുന്നതിനെതിരെ നടപടികളുകളുമായി മുന്നോട്ടു പോകമെന്നും ഇതിൽ സർക്കാർ ഉദ്യോഗസ്ഥന്മാർ വരെ ഉണ്ടെന്നും സരസൂ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ കേസ്സിലെ എല്ലാ പ്രതികളും 11 മുതൽ 16 വരെയുള്ള സാക്ഷികളും ഹാജരായിരുന്നു. പത്താംസക്ഷി ഉണ്ണികൃഷണനെ ബുധനാഴ്ച വിസ്തരിക്കുകയും പെൻഡ്രൈവിലെ ദൃശ്യങ്ങൾ കോടതി മുറിയിൽ സ്പെഷ്യൽ കോർട്ട് ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ മുൻ മ്പാകെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും മധുവിനെ മർദ്ദിക്കുന്നത് കണ്ടില്ലെന്ന് ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയത്. കോടതിക്കുള്ളിൽ സാക്ഷികളെ വിസ്തരിക്കുമ്പോൾ മധുവിന്റെ അമ്മയും, സഹോദരിയും പുറത്ത് പോകണമെന്ന് പ്രതിഭാഗം ആവശ്യപെട്ടപ്പോൾ അവരെ വിചാരണ മുറിയിൽ നിന്നും മാറ്റി നിർത്തി. ഇന്നലെ മധുവിന്റെ അമ്മയും സഹോദരിയും കോടതി വരാന്തയിലാണ് ഇരുന്നിരുന്നത്. 12ഉം 13ഉം സാക്ഷിയായ അനിൽകുമാർ, സുരേഷ് എന്നിവരെ ഇന്ന് വിസ്താരം നടത്തും. ബാക്കിയുള്ളവരുടെ വിസ്താരം പിന്നീട് നടക്കും.
ഒന്നാം സാക്ഷി വെള്ളി ഗിരിയെ നേരത്തെ വിസ്തരിച്ചിന്നന്നു. മറ്റ് സാക്ഷികളെ വിസ്തിക്കേണ്ട ആവശ്യമില്ല എന്ന് വ്യക്തമായ രീതിയിലാണ് ഇൻക്വസ്റ്റ് സമയത്തുള്ള കാര്യങ്ങൾ വെള്ളിങ്കിരി കോടതിയിൽ മൊഴി നൽകിയതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ അന്ന് പറഞ്ഞിരുന്നത്. കേസിൽ 122 സാക്ഷികളുണ്ട്. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ, അഡിഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ രാജേഷ് എം.മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് വിസ്താരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: