മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴ്കാരിയ പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.മൈസൂരിവിലെ പെരിയപട്ടണയിലാണ് സംഭവം നടന്നത്.രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.പെണ്‍കുട്ടിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടിയുടെ കുടുംബം കര്‍ണാടകയിലെ വൊക്കലിംഗ വിഭാഗത്തില്‍പ്പെട്ടതാണ്.സമീപത്തുളള മെളഹളളി ഗ്രാമത്തിലെ ദളിത് യുവാവുമായി പെണ്‍കുട്ടി മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്.ഇതിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും പോലീസില്‍ പരാതി ഉന്നയിക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടി താന്‍ യുവാവുമായി പ്രണയത്തിലാണെന്നും, വീട്ടുകാര്‍ക്കൊപ്പം പോവില്ലെന്നും സ്റ്റേഷിനില്‍ ഹാജരായി അറിയിച്ചു.ഇതോടെ പെണ്‍കുട്ടിയെ പോലീസ് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.പിന്നീട് പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തില്‍ തന്നെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിട്ടു.എന്നാല്‍ അവിടെ എത്തിയ പെണ്‍കുട്ടി താന്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്നും, യുവാവിനെ മാത്രമെ വിവാഹം കഴിക്കുയെന്നും വെളിപ്പെടുത്തി.ഇതില്‍ പ്രകോപിതനായ പിതാവ് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.കൊലയ്ക്കു ശേഷം ഇയാള്‍ മകളുടെ ശരീരം യുവാവിന്റെ ഗ്രാമത്തിലെ കൃഷിയിടത്തില്‍ കൊണ്ടുപോയി ഇട്ടു.
പെണ്‍കുട്ടി പോലീസിന് നല്കിയ കത്തില്‍ പറയുന്നത് താന്‍ കൊല്ലപ്പെട്ടാല്‍ അതിന് ഉത്തരവാദി തന്റെ മാതാപിതാക്കള്‍ ആയിരിക്കുമെന്നും, കാമുകനായ മഞ്ജുനാഥ് അല്ലയെന്നും,എന്നെ അച്ഛന് നിരന്തരം അസഭ്യം പറയുന്നു, അവര്‍ എന്നെക്കാള്‍ ജാതിയെയാണ് സ്നേഹിക്കുന്നത്.തന്റെ കൊലയ്ക്ക് ഉത്തരവാദികള്‍ മാതാപിതാക്കള്‍ ആണെന്ന് പറയുന്ന ഓഡിയോ ക്ലിപ്പും പോലീസിന് ലഭിച്ചു.മഞ്ജുനാഥിനെ കൊല്ലാനും ഇവര്‍ പദ്ധതി ഇട്ടിരുന്നു.ഇതിനായി ശാലിനിയുടെ മാതാപിതാക്കളായ സുരേഷും, ബേബിയും രണ്ട്്ലക്ഷം രൂപ വാടകകൊലയളിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു.യുവാവിനെതിരെ വ്യാജപരാതിയും നല്‍കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: