തൃശൂര്‍: ജില്ലയിലെ വിവിധ താലൂക്കുകളില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സ്പെഷ്യല്‍ സ്ക്വാഡ് 177 വീടുകളിലായി നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര്. ജയചന്ദ്രന് അറിയിച്ചു. 1500 മുതല്‍ 2500 സ്ക്വ.ഫീ. വീട്, ആഡംബര കാറുകള്‍, വിദേശജോലി, പൊതുമേഖല സ്ഥാപനത്തിലെ ജോലിക്കാര്‍ തുടങ്ങിയവരില്‍ നിന്നും പിഴയിനത്തില്‍ 10 ലക്ഷത്തോളം രൂപ സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ നോട്ടീസ് നല്കി.
ജൂണ്‍ വരെ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്യുന്നതിന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സമയപരിധി അനുവദിച്ചിരുന്നു. ജില്ലയില്‍ 10395 പേര് കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്ത് നിയമനടപടികളില്‍ നിന്നും ഒഴിവായിരുന്നു.
അനര്‍ഹമായി ഉപയോഗിച്ചുവരുന്ന മുഴുവന്‍ കാര്‍ഡുകളും പിടിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുന്നതിന് വേണ്ടിയുള്ള നടപടിയ്ക്കായി ജില്ലയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ ഐ.വി.സുധീര്‍കുമാര്‍, സൈമണ്‍ ജോസ്,കെ. പി. ഷഫീര്‍ എന്നിവരുടെ നേതൃത്വത്തില്‍ 12അംഗ റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ് മെമ്പര്‍മാര്‍ക്കും സന്നദ്ധ പ്രവര്ത്തകര്ക്കുംകണ്സ്യൂമര് സംഘടനകള്‍ക്കും അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാം.
തൃശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍-9188527322, കൊടുങ്ങല്ലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍-9188527379, ചാവക്കാട്-9188527384, കുന്നംകുളം-9188520762 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പരാതികള്‍ [email protected] എന്ന ഇ മെയില്‍ വഴിയും അയക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: