Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജിഹാദി മനസ്സുമായി സഹിഷ്ണുത പഠിപ്പിക്കാന്‍ വരരുത്…!

'എല്ലാ മതങ്ങളോടും വച്ചുപുലര്‍ത്തേണ്ട ആദരത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു' എന്ന് മനോരമ ഖേദിക്കുന്നു. ഐക്യരാഷട്ര സഭയ്‌ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ പരമതാദരം പഠിപ്പിച്ചുകൊടുത്തത് ഹിന്ദു സംസ്‌കാരമാണ്. ആധുനികമെന്ന് അവകാശപ്പെടുന്ന ഏതു മതമാണ് രണ്ടാമതൊരു മതത്തെ അംഗീകരിക്കുന്നത്? മനോരമയില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു. മനുഷ്യനെ രണ്ടാക്കി തിരിച്ച്, വിശ്വാസികളെന്നും അവിശ്വാസികളെന്നും വിഭജിച്ച്, തങ്ങളുടേതല്ലാത്തവരെ ശത്രുക്കളെന്നു പ്രഖ്യാപിച്ച്, നിരന്തര സംഘര്‍ഷത്തിലേര്‍പ്പെടുന്നത് ആരൊക്കെയാണ്? അതുകൊണ്ട്, സഹിഷ്ണുതയുടെ ബാലപാഠങ്ങള്‍ എഴുതിപ്പഠിക്കാന്‍ ശ്രമിക്കുന്നവര്‍ മതസമന്വയത്തിന്റെ ദര്‍ശനം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്നേ ലോകത്തോടു വിളിച്ചുപറയുകയും മതപീഡനങ്ങളുടെ തിരയടിയില്‍ ഒലിച്ചു പോകുമായിരുന്ന ചെറുതും വലുതുമായ എല്ലാ മതങ്ങളെയും സ്വീകരിച്ച്, മടിയിലിരുത്തി, പാലൂട്ടി വളര്‍ത്തി സംരക്ഷിക്കുകയും ചെയ്ത ഹിന്ദുക്കളെ പഠിപ്പിക്കാന്‍ പുറപ്പെടരുത്.

കാ.ഭാ.സുരേന്ദ്രന്‍ by കാ.ഭാ.സുരേന്ദ്രന്‍
Jun 10, 2022, 05:32 am IST
in Article

ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതികരണമായി പറഞ്ഞ കാര്യമാണല്ലോ ഇപ്പോള്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന തരത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏതു കാര്യത്തെക്കുറിച്ചും ചര്‍ച്ചയും സംവാദവും നല്ലതാണ്. യുക്തിബോധമുള്ള മനുഷ്യന് സത്യമറിയാനുള്ള അവസരമായി അത്തരം സന്ദര്‍ഭങ്ങള്‍ മാറും. അത്തരമൊരു അവസരമായി ഈ ചര്‍ച്ചയും മാറി. പറയപ്പെട്ട പ്രവാചക ചരിത്രം ഉള്ളതുതന്നെയാണെന്ന് നിരവധി മത പണ്ഡിതരുടെ പ്രസംഗങ്ങളിലൂടെ ജനങ്ങള്‍ക്കു കേള്‍ക്കാന്‍ അവസരമുണ്ടായി. അതും പോരാഞ്ഞ് ആധികാരികമായ അറബി വാക്യങ്ങളോടുകൂടിയ പ്രമാണങ്ങളും ധാരാളമായി പ്രചരിച്ചു. മതത്തില്‍ കൃത്യമായും വ്യക്തമായും പറഞ്ഞ കാര്യങ്ങള്‍ എടുത്തു പറയുമ്പോള്‍ അതെങ്ങനെ നിന്ദയാകും എന്നത് സാമാന്യബുദ്ധിയുള്ളവരുടെ മുമ്പില്‍ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.  

എന്നാല്‍ ഇതിനിടയില്‍ രാഷ്‌ട്രീയ നേട്ടമോ വര്‍ഗീയ താല്‍പ്പര്യമോ വച്ചുകൊണ്ട് മുതലെടുക്കാനുള്ള ശ്രമങ്ങളാണ് പലരും വ്യാപകമായി നടത്തിയത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതുപോലൊരു തന്ത്രമാണ് ചില മാധ്യമങ്ങളും പയറ്റിയത്. അതില്‍ ഏറ്റവും നികൃഷ്ടമായ ശൈലി പ്രയോഗിച്ചത് കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രങ്ങളില്‍ ഒന്നാണ് എന്നത്   അതിശയവും ഞെട്ടലും  ഉളവാക്കുന്നു. മലയാള മനോരമയില്‍ കഴിഞ്ഞ കുറച്ചു കാലമായി ജിഹാദി ബന്ധമുള്ളവര്‍ എഡിറ്റര്‍മാരായി വന്നിരിക്കുന്നു എന്നു പറഞ്ഞുകേട്ടിരുന്നു. അപ്രധാന വാര്‍ത്തകള്‍ പര്‍വ്വതീകരിച്ചും ദേശീയശ്രദ്ധയില്‍ കൊണ്ടുവരേണ്ട പല കാര്യങ്ങളും ഗോപ്യമാക്കിയും വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതി പലപ്പോഴും ആ ധാരണയെ ബലപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗം, ആ ധാരണ സത്യമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു.  

വളരെ ഉന്നതമായി ചിന്തിക്കുകയും വായനക്കാരെ നേര്‍വഴിക്കു നയിക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നത് എന്ന ധാരണ വരുത്തുന്ന തരത്തിലായിരുന്നു അതിലെ വാക്യങ്ങള്‍ പലതും. ‘മതനിരപേക്ഷതയുടെ മഹനീയ മൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന പാരമ്പര്യം’,  ‘വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിത ശൈലികളെയും കോര്‍ത്തിണക്കി ആ സമുദായ സൗഹാര്‍ദ്ദം സുദൃഢമായി കാക്കാന്‍ കഴിഞ്ഞത്’ തുടങ്ങിയ ഭാരതത്തിന്റെ വിശാലമായ കാഴ്ചപ്പാടാണ് ആദ്യം അവതരിപ്പിക്കുന്നത്. അതിലൊരു സംശയം ഉണ്ടായത്, ഇതിനു മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുകൊണ്ട് ഇത്ര വിശാലമായ മനോഭാവം നിലനിര്‍ത്തണമെന്ന് തോന്നിയില്ല എന്നതാണ്.

ശബരിമല പ്രശ്‌നത്തോടനുബന്ധിച്ച് ഈ മലയാളനാട്ടില്‍ എത്ര അപഹാസ്യമായാണ് ഹിന്ദു ദേവീദേവന്മാരെ പരസ്യമായി അവതരിപ്പിച്ചത്. ബഹുഭൂരിപക്ഷം വരുന്ന സഹമതക്കാരന്റെ വികാരത്തെ അപമാനിക്കരുതെന്ന് ഇവര്‍  എപ്പോഴെങ്കിലും മുഖപ്രസംഗം എഴുതിയോ? ശുചിമുറിയില്‍  ഇരിക്കുന്ന അയ്യപ്പനായും ആര്‍ത്തവ രക്തം ഒഴുക്കുന്ന അയ്യപ്പനായും ഒക്കെ അപമാനിച്ചുകൊണ്ടിരുന്നപ്പോള്‍ മനോരമ ഗൂഢമായി അത് ആസ്വദിക്കുകയായിരുന്നോ? അതല്ല, അപമാനിക്കരുതെന്ന് പറഞ്ഞോ? മതനിന്ദ അരുത്, അത് നമ്മുടെ സംസ്‌ക്കാരത്തിന് അപമാനമാണ് എന്ന് ഉച്ചത്തില്‍ പറഞ്ഞോ? വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കരുതെന്ന് ആഹ്വാനം ചെയ്‌തോ? എന്തുകൊണ്ട് കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെ കണ്ടില്ലെന്നു നടിച്ചു?

നഗ്‌നയായ സരസ്വതീദേവിയെ ചിത്രീകരിച്ച എം.എഫ്.ഹുസൈനെന്ന സൈക്കോപാത്തിനെ എന്തുകൊണ്ട് അഭിനന്ദിച്ചു? തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ഒരു സംഘം  വിദ്യാര്‍ത്ഥികള്‍ നഗ്‌ന സരസ്വതീദേവിയെ വരച്ച് പരസ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് മതനിന്ദയായി തോന്നാതിരുന്നത് എന്തുകൊണ്ടാണ്? തൊട്ടു കഴിഞ്ഞ ദിവസങ്ങളില്‍ കാശിയിലെ ജ്ഞാന്‍വാപി പളളിയില്‍ കോടതി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോള്‍ കോടാനുകോടി ഹിന്ദുക്കളുടെ ആരാധനാ ബിംബത്തെപ്പറ്റി പറയാവുന്നതിന്റെ അങ്ങേയറ്റത്തെ വൃത്തികെട്ട ഭാഷയില്‍ വര്‍ഗീയവാദികള്‍ രാജ്യമെമ്പാടും പറയുകയും പ്രസംഗിക്കുകയും ചെയ്തപ്പോള്‍ ഒരു വാക്ക് അതിനെതിരെ എഴുതാതിരുന്നത് എന്തുകൊണ്ടാണ്? അപ്പോഴൊന്നും തോന്നാത്ത മതനിന്ദ ഇപ്പോള്‍ എവിടെ നിന്നാണ് പൊട്ടിമുളച്ചത്?

മനോരമയടക്കം മതേതരത്വത്തെക്കുറിച്ചും ബഹുസ്വരതയെപ്പറ്റിയും വാചാലരാകുന്നവരെല്ലാം ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഭാരതത്തില്‍ ഹിന്ദുക്കള്‍ എന്നു പറയുന്നവര്‍ ഇത്രയധികം ഉള്ളതുകൊണ്ടു മാത്രമാണ് ഈ പറഞ്ഞ വിശാലതകളെല്ലാം നിലനില്ക്കുന്നത്. അതല്ലെങ്കില്‍ മത-ഭാഷാ-ജീവിതശൈലീ വൈവിധ്യങ്ങളുടെയും ലിബറല്‍ സമൂഹത്തിന്റെയും ചെറിയൊരംശമെങ്കിലും ഇപ്പോള്‍ ഉണ്ടായ വിവാദത്തിന്റെ പേരില്‍ പ്രതിഷേധിച്ച ഏതെങ്കിലുമൊരു രാജ്യത്ത് കാണിച്ചു തരാമോ? രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളല്ല, അവരുടെ മുമ്പില്‍ അവരുടെകൂടി ആരാധനാപാത്രങ്ങളെ നിന്ദിച്ചവരാണ് വാസ്തവത്തില്‍ രാജ്യത്തോടും വിശിഷ്യ ഹിന്ദുക്കളോടും മാപ്പു പറയേണ്ടത്. മനോരമ അങ്ങനെയൊരാഹ്വാനം കൊടുക്കാനുള്ള സത്യസന്ധത കാണിക്കുമോ? മേലില്‍ ബഹുദൈവ സങ്കല്പത്തെയോ വിഗ്രഹാരാധനയെയോ നിന്ദിക്കുന്ന ഒരു വാക്കുപോലും പരസ്യമായോ രഹസ്യമായോ പാടില്ല, അത് ലോകം മുഴുവനുമുള്ള മുസ്ലീങ്ങളുടെ തലകുനിക്കുന്നതാണ് എന്നൊരു ഓര്‍മ്മപ്പെടുത്തലിന് നിങ്ങള്‍ തയ്യാറാകുമോ?

‘എല്ലാ മതങ്ങളോടും വച്ചുപുലര്‍ത്തേണ്ട ആദരത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു’ എന്ന് മനോരമ ഖേദിക്കുന്നു. ഐക്യരാഷട്ര സഭയ്‌ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ പരമതാദരം പഠിപ്പിച്ചുകൊടുത്തത് ഹിന്ദു സംസ്‌കാരമാണ്. ആധുനികമെന്ന് അവകാശപ്പെടുന്ന ഏതു മതമാണ് രണ്ടാമതൊരു മതത്തെ അംഗീകരിക്കുന്നത്? മനോരമയില്‍ നിന്ന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു. മനുഷ്യനെ രണ്ടാക്കി തിരിച്ച്, വിശ്വാസികളെന്നും അവിശ്വാസികളെന്നും വിഭജിച്ച്, തങ്ങളുടേതല്ലാത്തവരെ ശത്രുക്കളെന്നു പ്രഖ്യാപിച്ച്, നിരന്തര സംഘര്‍ഷത്തിലേര്‍പ്പെടുന്നത് ആരൊക്കെയാണ്? അതുകൊണ്ട്, സഹിഷ്ണുതയുടെ ബാലപാഠങ്ങള്‍ എഴുതിപ്പഠിക്കാന്‍ ശ്രമിക്കുന്നവര്‍ മതസമന്വയത്തിന്റെ ദര്‍ശനം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്നേ ലോകത്തോടു വിളിച്ചുപറയുകയും മതപീഡനങ്ങളുടെ തിരയടിയില്‍ ഒലിച്ചു പോകുമായിരുന്ന ചെറുതും വലുതുമായ എല്ലാ മതങ്ങളെയും സ്വീകരിച്ച്, മടിയിലിരുത്തി, പാലൂട്ടി വളര്‍ത്തി സംരക്ഷിക്കുകയും ചെയ്ത ഹിന്ദുക്കളെ പഠിപ്പിക്കാന്‍ പുറപ്പെടരുത്. അങ്ങനെയുള്ളവര്‍ ആദ്യം സഹിഷ്ണുത എന്തെന്നു സ്വയം പഠിക്കട്ടെ, പിന്നീടല്ലെ മത സമന്വയം! ഒരു പക്ഷേ ഇനിയും നൂറ്റാണ്ടുകള്‍ വേണ്ടിവരും ‘ശാസ്ത്രീയ മതങ്ങള്‍ക്ക്’ മത സമന്വയം എന്ന ആശയം തന്നെ മനസ്സിലാക്കാന്‍; പിന്നെയല്ലെ ഉള്‍ക്കൊള്ളുന്ന കാര്യം !

ഭരണഘടന ഉള്ളതുകൊണ്ടല്ല ബഹുസ്വരതയും നാനാത്വത്തിലെ ഏകത്വവും ഇവിടെ നിലനില്ക്കുന്നത്. ഹിന്ദു സമൂഹത്തിന്റെ ജീവിത ദര്‍ശനമായതുകൊണ്ടാണ് ഭരണഘടന അങ്ങനെയായത്. അതല്ലെങ്കില്‍ ഭാരതത്തില്‍ നിന്നു വിട്ടുപോയ പാക്കിസ്ഥാനടക്കം ഇപ്പോഴത്തെ സംഭവത്തില്‍ പ്രതിഷേധിച്ച ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഭരണഘടനയില്‍ അങ്ങനെയൊന്നു കാണിച്ചുതരാന്‍ മനോരമയ്‌ക്കു കഴിയുമോ? ഹിന്ദുക്കള്‍ ഇവിടെ സംസ്‌കാരത്തോടുകൂടി നിലനില്ക്കുന്നിടത്തോളമേ ബഹുസ്വരതയും സഹിഷ്ണുതയും പരമതാദരവും സ്വതന്ത്ര ചിന്തയും നാനാത്വത്തിലെ ഏകത്വവും ഭരണഘടനയുടെ അന്തസ്സും ഒക്കെ ഉണ്ടാവുകയുള്ളൂ എന്ന ബോധം ഉണ്ടാവുന്നത് എല്ലാവര്‍ക്കും നല്ലതാണ്. അതിനു തെളിവു തേടി ദൂരെയൊന്നും അലയേണ്ടതില്ല, ഭാരതത്തിനു ചുറ്റുമുള്ള രാജ്യങ്ങളെ  പഠിച്ചാല്‍ മാത്രം മതിയാകും.

‘മതവിദ്വേഷത്തിന്റെയും പകയുടെയും തീക്കനലുകള്‍ ആളിപ്പടരാനിടയാക്കുന്നവര്‍ക്കെതിരെ സൂക്ഷ്മജാഗ്രത പുലര്‍ത്തണം’ എന്നാണ് പത്രത്തിന്റെ ‘നിഷ്‌കളങ്കമായ’ ആഹ്വാനം! എങ്കില്‍ മനോരമ ആദ്യം ഈ വിഷപ്രചാരം അവസാനിപ്പിക്കണം. മുമ്പ് ഈ പത്രം പുറമേയ്‌ക്കെങ്കിലും നടിച്ചിരുന്ന മതേതരമാധ്യമമെന്ന മൂടുപടം മാറ്റി വര്‍ഗീയവാദികളുടെ ജിഹ്വയായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ എഡിറ്റോറിയല്‍. അത് അവര്‍ തിരിച്ചറിയണം. ജിഹാദികളുടെ പേ റോളില്‍ പെട്ടവര്‍ മനോരമയുടെ അകത്തളങ്ങള്‍ കൈയ്യടക്കിയിരിക്കുന്നു എന്നു വേണം കരുതാന്‍. സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും മാത്രം പ്രചരിപ്പിച്ച് നിത്യനരകം സൃഷ്ടിക്കാനാഗ്രഹിക്കുന്ന ‘സ്വര്‍ഗകാംക്ഷികളുടെ’ പാവയായി മാറണോ എന്ന് ആ സ്ഥാപനത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ ആലോചിക്കണം. ഇല്ലെങ്കില്‍ ജിഹാദിസത്തിന്റെ പ്രചാരണത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സംരക്ഷണത്തിനുമായി കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ചില ന്യൂ ജെന്‍ മാധ്യമങ്ങളുടെ പട്ടികയിലേക്ക് ചുരുങ്ങുകയായിരിക്കും ഫലം. പിന്നീട് മുത്തശ്ശിപ്പത്രമെന്ന സല്‍പ്പേരിനു പകരം മുടിയനായ പുത്രന്‍ എന്ന പുതു പേരായിരിക്കും ഇണങ്ങുകയെന്നും ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

Tags: terrorismJihadi Terrorismമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.