തിരുവനന്തപുരം: മുന്‍ മന്ത്രി കെടി ജലീലിനെതിരെ പി.സി ജോര്‍ജ്. ജലീല്‍ എസ്ഡിപിഐക്കാരനാണ് ജോര്‍ജ് ആരോപിച്ചു. കേസില്‍ താന്‍ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. രാഷ്ട്രീയ നേതാക്കള്‍ പുറത്തിറക്കുന്ന പ്രസ്താവനക്ക് എതിരെ കേസ് എടുക്കാന്‍ ആണേല്‍ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കില്ല എന്നും അദേഹം പറഞ്ഞു.
സ്വപ്ന സുരേഷ്, പി.സി. ജോര്‍ജ് എന്നിവര്‍ക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് കെ.ടി. ജലീല്‍ പരാതി നല്‍കിയിരുന്നത്. കേസില്‍ അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
ക്രൈംബ്രാഞ്ച് എസ്.പി. പി. മധുസൂദനന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഷേഖ് ദര്‍വേസ് സാഹേബ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇതുസംബന്ധിച്ച് ഡി.ജി.പി. അനില്‍കാന്ത് വ്യാഴാഴ്ച ഉത്തരവിറക്കി.
പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചതോടെ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. അന്വേഷണത്തിന്റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയും പി.സി. ജോര്‍ജിനെയും ചോദ്യംചെയ്യാനായിരിക്കും പ്രത്യേകസംഘത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: