കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്്ട്രേറ്റ്് മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. ബസേലിയോസ് കോളജിന് സമീപത്തുനിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. സമാധാനപരമായി പ്രകടനമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ആക്രമാസക്തമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പോലീസ,് യുവമോര്‍ച്ച പ്രതിഷേധത്തിന് നേരെ ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രതിഷേധം ശക്തമാണ്. ഒരുവേള ജലപീരങ്കി ദിശതെറ്റി വഴിയോരത്ത് ലോട്ടറി വില്പന നടത്തുന്ന വയോധികക്ക് നേരെയും പതിച്ചു. പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ഇവരെ പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: