തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കോണ്ലുസേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനവും സ്വര്‍ണക്കടത്തും നടക്കുന്നെന്നും ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു. മറ്റൊരു പ്രതിയായ സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തും ദേശവിരുദ്ധകേന്ദ്ര ഏജന്‍സികളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും സ്വപ്ന പറയുന്നു. പൊലീസില്‍നിന്ന് ജീവനു ഭീഷണിയുണ്ട്. തന്റെ രഹസ്യമൊഴിയില്‍ തുടര്‍നടപടിയെടുക്കാതെ കസ്റ്റംസ് പൂഴ്ത്തിയെന്നും സ്വപ്ന ആരോപിച്ചു.
അതേസമയം, ഷാജി കിരണ്‍ എന്നയാള്‍ ഇന്നലെ പാലക്കാട്ടെ ഓഫിസിലെത്തി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ടു. രഹസ്യമൊഴി അഭിഭാഷകന്റെ നിര്ബന്ധപ്രകാരമാണെന്നു പറയാന്‍ സമ്മര്‍ദം ചെലുത്തി. ഇന്ന് രാവിലെ 10 മണിക്ക് മുന്‍പ് രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ 10 മണിക്ക് ഡിജിപിക്ക് ഒപ്പം മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്ന് ഷാജി പറഞ്ഞു. തനിക്കും സരിത്തിനുമെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തുമെന്നും പത്തുവയസുകാരനായ മകന് ഒറ്റക്കാകുമെന്നും ഭീഷണിപ്പെടുത്തി. സംഭാഷണത്തിന്റെ റെക്കോര്‍ഡിങ് കൈയിലുണ്ടെന്ന് സ്വപ്ന അറിയിച്ചു. ഷാജി കിരണിനെ തന്നെ പരിചയപ്പെടുത്തിയത് എം.ശിവശങ്കറാണെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു. പിണറായിക്കും കോടിയേരിക്കും വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതും ഷാജി കിരണ്‍ ആണെന്നും സ്വപ്ന ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: