ലണ്ടന്‍: ദ ലേഡി ഓഫ് ഹെവന്‍ സിനിമ മുസ്ലീം മതപ്രവാചകന്‍ മുഹമ്മദ് നബിയേയും കുടുംബത്തേയും അധിഷേപിക്കുന്നു എന്ന് ആരോപിച്ച് ലണ്ടനിലെ തീയറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടത്തിയ തീയറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടക്കുന്നത്. പ്രവാചകനേയും അദേഹത്തിന്റെ കുടുംബത്തേയും അധിക്ഷേപിച്ചാല്‍ മുസ്ലീങ്ങള്‍ വെറുതെയിരിക്കില്ലായെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. വിവിധ തീയറ്ററുകള്‍ക്ക് മുന്നില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
ബ്രിട്ടന് ആസ്ഥാനമായ സീന്‍വേള്‍ഡ് വിതരണപ്രദര്ശന കമ്പനി ചിത്രം തീയറ്ററുകളില്‍ നിന്നും നീക്കുന്നതായി അറിയിച്ചിരുന്നു. ചിത്രത്തില്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്നു എന്ന് ആരോപിച്ച് മുസ്ലീം സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
മുസ്ലീം മത സ്ഥാപകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയെ കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷിയാ മുസ്ലീം പശ്ചാത്തലതത്തില്‍ എടുത്തിരിക്കുന്ന സിനിമ ഐഎസ്ഐസ് നേയും ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചും പരാമര്‍ശിക്കുന്നു. ജൂണ്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തിയെങ്കിലും ഇസ്ലാമിക മതമൗലിക വാദികള്‍ പലയിടത്തും പ്രദര്‍ശനം തടഞ്ഞു.
എലീ കിംഗാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കുവൈത്തി ഷിയാ വംശജനും മുസ്ലീം മത പണ്ഡിതനുമായ ഷെയ്ഖ് അല്‍ ഹബീബാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് നടി ഡെനീസ് ബാലാക്ക് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
2019 ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. 2020ല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉദേശിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായതും റിലാസ് നീണ്ടുപോകാന്‍ കാരണമായി. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: