Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വെള്ളത്തിലായത് ലക്ഷങ്ങള്‍; പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ഒറ്റ ബാച്ചില്‍ അവസാനിച്ചു

2010 സപ്തംബര്‍ 15ന് കുട്ടികള്‍ക്ക് പൗരാണിക കപ്പല്‍ പഠനത്തില്‍ ബിരുദാനന്തര കോഴ്സും പ്ലസ്ടു പാസായ 15 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ക്കും അക്കൗണ്ടന്റിനും ഉരുനിര്‍മാണ ശാലയിലെ കാര്‍പെന്റര്‍ക്കും വാച്ച്മാനും മാസങ്ങളോളം ശമ്പളം നല്‍കിയെങ്കിലും കപ്പല്‍നിര്‍മാണ പഠനമോ ഉരുനിര്‍മാണമോ ഇവിടെ നടന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 08:24 am IST
in Kozhikode

ആദിത്യ തളിയാടത്ത്

കോഴിക്കോട്: ബേപ്പൂരിന്റെ ഉരുനിര്‍മാണ പാരമ്പര്യത്തെ പുതുതലമുറയിലേക്ക് പകരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രവും ഇതിന്റെ ഭാഗമായി ആരംഭിച്ച ഉരുനിര്‍മാണവും പാതിവഴിയില്‍ ഒടുങ്ങി. 2009 ആഗസ്തിലാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസിന്റെ കീഴില്‍ ബേപ്പൂരില്‍ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ആരംഭിച്ചത്. സാംസ്‌കാരിക വകുപ്പ് കൊട്ടിഘോഷിച്ച് തുടങ്ങിയ പഠന കേന്ദ്രം അടച്ചുപൂട്ടിയതിന് പിന്നാലെ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മാണം ആരംഭിച്ച ഉരുവും നീറ്റിലിറക്കാന്‍ കഴിയാതെ നശിക്കുന്നു.  

സ്വകാര്യ ലോഡ്ജ് വാടകക്കെടുത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കായാണ് ബിസി റോഡില്‍ ‘സംബൂക്ക്’ ഇനത്തില്‍പ്പെട്ട ഉരു നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഫണ്ട് ലഭിക്കാതായതിനാല്‍ ആദ്യ ബാച്ച് പഠനം പൂര്‍ത്തിയാക്കിയതോടെ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം പാതിവഴിയില്‍ നിലച്ചു. പുതിയ ബാച്ച് തുടങ്ങാന്‍ പണം ലഭിക്കാത്തതിനാല്‍ അപേക്ഷ ക്ഷണിച്ചില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് ബിസി റോഡിലെ ചീര്‍പ്പ് പാലത്തിനരികെ ചാലിയാര്‍ കൈവഴിയോരത്ത് ആരംഭിച്ച ഉരുനിര്‍മാണവും അവതാളത്തിലായി. പരിശീലനാവശ്യത്തിന് 20 ലക്ഷം രൂപയും ഉരുനിര്‍മാണത്തിന് 50 ലക്ഷം രൂപയുമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്.  

2010 സപ്തംബര്‍ 15ന് കുട്ടികള്‍ക്ക് പൗരാണിക കപ്പല്‍ പഠനത്തില്‍ ബിരുദാനന്തര കോഴ്സും പ്ലസ്ടു പാസായ 15 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ക്കും അക്കൗണ്ടന്റിനും ഉരുനിര്‍മാണ ശാലയിലെ കാര്‍പെന്റര്‍ക്കും വാച്ച്മാനും മാസങ്ങളോളം ശമ്പളം നല്‍കിയെങ്കിലും കപ്പല്‍നിര്‍മാണ പഠനമോ ഉരുനിര്‍മാണമോ ഇവിടെ നടന്നില്ല. സാംസ്‌കാരിക വകുപ്പില്‍നിന്ന് ഗ്രാന്റായി ലഭിച്ച തുകയായതിനാല്‍ തുടര്‍ന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കാനും ഉരുനിര്‍മാണം പൂര്‍ത്തീകരിക്കാനും

ഗ്രാന്റ് ലഭിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി തന്നെ സ്ഥാപനത്തിന്റെ പ്രതിസന്ധിയും ഉരുനിര്‍മാണം നിലച്ചതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.  സാംസ്‌കാരിക വകുപ്പ് മന്ത്രിയെ കണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് കാര്യങ്ങളുടെ ഗൗരവാവസ്ഥ ധരിപ്പിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഡോ. കെ.കെ.എന്‍. കുറുപ്പ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവെച്ചു. ഡോ. എം.ജി.എസ്. നാരായണനെ ഡയറക്ടര്‍ ജനറലായി നിയമിച്ചെങ്കിലും പിന്നീട് നടപടികളുണ്ടായില്ല.  

നിലവില്‍ ഉരുവിന്റെ എന്‍ജിന്‍, ഡീസല്‍ ടാങ്ക്, പ്രൊപ്പല്ലര്‍ തുടങ്ങി കരാറെടുത്ത യന്ത്ര സാമഗ്രികള്‍ പല സ്ഥാപനങ്ങളിലായി കിടന്ന് തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. കാര്യമായ ഇടപെടലുകള്‍ നടത്താതതിനാല്‍ നിര്‍മാണം മുക്കാല്‍ഭാഗവും പൂര്‍ത്തിയായ ഉരു കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.