തിരുവനന്തപുരം: ജില്ലയില്‍ വിവിധ ബാങ്കുകള്‍ പങ്കെടുത്ത വായ്പാവിതരണമേള വഴുതയ്ക്കാട് ഐഒബി ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഹാളില്‍ ഡിസിട്രിക്ട് ഡവലപ്മെന്റ് കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് ബാങ്കുകള്‍ നല്കിയ സേവനം വളരെ വലുതാണെന്നും.
ബാങ്കുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ധനകാര്യസാക്ഷരതാ പരിപാടി കൂടുതല്‍ വ്യാപകമാക്കിയാല്‍ അത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഡോ. സെട്രിക് ലോറന്‍സ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലയിലെ ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ണമായി ഡിജിറ്റല്‍ ആക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കുകള്‍ നടത്തുന്ന ‘ഡിജിറ്റല്‍ ബാങ്കിംഗ് കാമ്പയിനി’ന്റെ ജില്ലാതല ഉദ്ഘാടനം യോഗത്തില്‍വച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനറായ കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ് പ്രേംകുമാര്‍ നിര്‍വഹിച്ചു.
എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവികിരണ്‍, യൂണിയന് ബാങ്ക് ഒഫ് ഇന്‍ഡ്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുജിത് എസ്. തരിവാള്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ജി. ശ്രീനിവാസ പൈ, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രം ഡയറക്ടര്‍ പി.ജി. പ്രേംജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ വിവിധ ബാങ്കുകളുടെ മേധാവികള്‍ പങ്കെടുത്തു. 100 ലധികം പേര്‍ക്ക് ബാങ്കുകള്‍ നല്കിയ വായ്പകള്‍ യോഗത്തില്‍ വിതരണം ചെയ്തു. ആസാദി കാ അമൃത മഹോത്സവ് പരിപാടികളുടെ ഭാഗമായി ജൂണ്‍ 6 മുതല്‍ 12 വരെ രാജ്യവ്യാപകമായി നടക്കുന്ന ബാങ്കുകളുടെ പ്രത്യേക ബഹുജനസമ്പര്ക്കപരിപാടിയോടനുബന്ധിച്ചാണ് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: