ന്യൂദല്‍ഹി: ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഇസ്ലാമിക രാഷ്ട്രങ്ങള്‍ നയതന്ത്ര തലത്തില്‍ ഇന്ത്യയ്ക്ക് നല്കിയ സമ്മര്‍ദ്ദം പതിവില്ലാത്ത ഒന്നായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഹിന്ദുത്വ നിലപാടുകള്‍ ഉള്ളവര്‍ ഈ അവസരത്തില്‍ ചോദിക്കുന്ന ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങളുണ്ട്. നാഴികയ്ക്ക് നാല്പത് വട്ടം മോദി വിരുദ്ധത പറയുന്ന മാധ്യമപ്രവര്ത്തകന് രാജ് ദീപ് സര്‍ദേശായിയുടെ ചുണ്ടില്‍ നിന്നും ഇതേ ചോദ്യങ്ങള്‍ വന്നപ്പോള്‍ എല്ലാവരും ശരിയ്ക്കും ഞെട്ടി. ഇന്ത്യാടുഡേ ടിവി ചാനലില്‍ രാജ് ദീപ് സര്‍ദേശായിയുടെ പ്രത്യേക അഭിമുഖത്തിലാണ് ഹിന്ദുക്കളുടെ മനസ്സിലുയരുന്ന, ഹിന്ദുത്വ ദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇറ്റലിയിലെ വെനീസില്‍ നിന്നും (എന്തിനാണാവോ തരൂര്‍ ഇറ്റലിയില്‍ കറങ്ങുന്നത്? ) ചര്‍ച്ചയില്‍ ചേര്‍ന്ന ശശി തരൂരില്‍ നിന്നും ലഭിച്ചതാകട്ടെ ചോദ്യത്തിനുള്ള ഉത്തരങ്ങളല്ല, പകരം സ്ഥിരം മോദി വിരുദ്ധ മറുപടികളായിരുന്നു.
ചര്‍ച്ചയില്‍ രാജ് ദീപ് സര്‍ദേശായി ഉയര്‍ത്തിയ നാല് ചോദ്യങ്ങള്‍ എല്ലാ ഹിന്ദുക്കളും ഈയവരസത്തില്‍ ചോദിക്കുന്ന ആശങ്കകളാണ്. അത് എന്തൊക്കെയാണ്?.
രാജ്ദീപ് സര്‍ദേശായി- ചോദ്യം 1: ഇത് ഇന്ത്യയിലെ സര്‍ക്കാരിന്റെ കുറ്റമായി കാണാനാവുമോ? അതോ ലോകത്താകെ ഉയരുന്ന അസഹിഷ്ണുതയുടെ ഭാഗമാണോ?
രാജ്ദീപ് സര്‍ദേശായി- ചോദ്യം 2: ന്യൂനപക്ഷ അവകാശങ്ങളെ മാനിക്കാത്ത ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടോ? സൗദി അറേബ്യ, ഇറാന്, തുര്‍ക്കി, പാകിസ്ഥാന് പോലുള്ള രാജ്യങ്ങള്‍ യാതൊരു തരത്തിലും ന്യൂനപക്ഷ അവകാശങ്ങള്‍ പാലിക്കാന്‍ തയ്യാറില്ലാത്ത ഇസ്ലാമിക രാഷ്ട്രങ്ങളാണ്. അവയ്ക്ക് ഇന്ത്യയോട് ഇസ്ലാമിക അവകാശങ്ങളെക്കുറിച്ച് പ്രസംഗിക്കാന്‍ എന്താണ് അവകാശം? നൂപുര്‍ ശര്‍മ്മ എല്ലാ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും പ്രതിനിധീകരിക്കുന്ന നേതാവല്ലല്ലോ.
രാജ്ദീപ് സര്‍ദേശായി ചോദ്യം 3: ഗള്‍ഫ് രാജ്യങ്ങളിലും പശ്ചിമേഷ്യയിലും ബന്ധം മെച്ചപ്പെടുത്താനും വളര്‍ത്താനും വേണ്ടി നരേന്ദ്രമോദി നല്ല നിലയില്‍ മൂലധനവും സമയവും നിക്ഷേപിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധി നടത്തിയ ഒറ്റപ്രസ്താവനയില് തകരുന്നതാണോ ഈ ബന്ധം? നമ്മുടെ ഗള്‍ഫ്-പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ഇത്രയും ദുര്‍ബലമായ അടിത്തറയിലാണോ കെട്ടിപ്പൊക്കിയിരിക്കുന്നത്?
രാജ്ദീപ് സര്‍ദേശായി ചോദ്യം 4: ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ പടം കാട്ടി ഇതും ശിവലിംഗമാണോ എന്ന് വിളിച്ചുപറയുമോ എന്ന് കളിയാക്കിയപ്പോള്‍ രാജ്യത്തെ ഹിന്ദുക്കള്‍ പൊട്ടിത്തെറിച്ചില്ല. പക്ഷെ പ്രവാചകനെക്കുറിച്ചുള്ള കമന്റില്‍ ഇസ്ലാം വാദികള്‍ പൊട്ടിത്തെറിച്ചു. ഇങ്ങിനെ ഒരു വാദപ്രതിവാദം വന്നാല്‍ എന്തുത്തരം പറയും?
ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം തേടിയാല്‍ മതേതരത്വമെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് ഹിന്ദുത്വത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണെന്ന് പറയേണ്ടി വന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: