ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് സൈന്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത കൊടുംഭീകരന് താലിബ് ഹുസൈന് ബെംഗളൂരുവില്‍ കഴിഞ്ഞിരുന്നത് സാധാരണയില്‍ സാധരാണക്കാരനായി.താലിബ് കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നു എന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സിന്റെയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെയും ഒരു സംഘം മെയ് ആദ്യവാരം മുതല്‍ ബെംഗുലൂരുവില് ക്യാമ്പ് ചെയ്തിരുന്നു.ഇയാളുടെ നീക്കങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചതിന് ശേഷം രക്ഷപെടാനുളള എല്ലാ പഴുതുകളും അടച്ചായിരുന്നു ശ്രീരാമപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
താലിബ് ആദ്യം കെ എസ് ആര് റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്നു.പിന്നീട് ഗുഡ്സ് ഓട്ടോ ഓടിക്കാനും ആരംഭിച്ചു.ഈ സമയം ഇയാള്‍ ഓകലിപുരത്ത് ചെറിയ കുടില്‍ വാടകയ്ക്കെടുത്ത,് ആറ് മാസം പ്രായമുളള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കളും ഭാര്യയോടും ഒപ്പം താമസിക്കുകയായിരുന്നു.കോവിഡ് കാലത്ത് വാടക കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ വീട്ടുടമ ഇറക്കി വിട്ടു.തുടര്‍ന്ന് അടുത്തുളള പളളിയുടെ വിറക് പുരയിലായിരുന്നു താമസം.ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഓകലിപുരത്ത് ഉളളതായി സംശയിക്കുന്നതായി മസ്ജിദ് കമ്മറ്റി പ്രസിഡന്റ് അന്‍വര്‍ പറയുന്നു.വാടകവീട്ടില്‍ നിന്ന് പുറത്താക്കിയതിനാല്‍ ഇയാളുടെ ഭാര്യയ്ക്കും മൂന്ന് കുഞ്ഞുങ്ങള്‍ക്കും പോകാന്‍ ഇടമില്ലാത്തതിനാലാണ് പളളിയില്‍ അഭയം നല്‍കിയത്.
ഇവരുടെ ദയനീയവസ്ഥയില്‍ നാട്ടുകാര്‍ സഹായിച്ചിരുന്നു.ഇയാളുടെ മൂത്തകുട്ടിക്ക് ചിക്കന്‍പോക്സ് വന്നപ്പോള്‍ പണം സ്വരൂപിച്ച് ഭാര്യയെയും കുട്ട്ികളെയും കാശ്മീരിലേക്ക് വിട്ടു.എന്ന്ാല് താലിബ ്തിരിച്ചുപോയിരുന്നില്ല.ഇയാള്‍ ഗുഡ്സ് വാഹനവുമായി കെംപഗൗഡ ബസ് സ്റ്റാന്റ്, വിമാനത്താവളം, സിറ്റി റെയില്‍വേ സ്റ്റേഷന് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സാധാനങ്ങള്‍ എത്തിച്ചിരുന്നു.ഇയാള്‍ക്ക് രണ്ട് ഭാര്യമാരുളളതായി പോലീസ് പറയുന്നു. നിസഹായവസ്ഥകണ്ടാണ് പലരും സഹായിച്ചത്.ഇയാള്‍ക്ക് ഒരാള്‍ സിമ്മും എടുത്ത് നല്കി.എന്നാല്‍ ഇവരാരും കരുതിയിരുന്നില്ല ഇയാള്‍ ഇത്ര കൊടും ഭീകരനാണെന്ന്.അതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍ ഇപ്പോഴും.2016ല്‍ തീവ്രവാദ സംഘടയില്‍ ചേര്‍ന്ന ഇയാള്‍ ചെറുപ്പക്കാരെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.വിഘടനവാദി ഗ്രൂപ്പായ ഹിസ്ബുള്‍ മുജാഹിദ്ദീല് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഇയാളെ കഴിഞ്ഞ മാസം 29നാണ് പോലീസ് അറസ്റ്റ് ചെയ്തത്.ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഏതാനും കേസുകളില്‍ സൈന്യം തിരയുന്നയാളാണ് താലിബ് ഹുസൈന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: