ന്യൂദല്‍ഹി: പ്രവാചനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യക്കെതിരെ വിവാദം അഴിച്ചുവിട്ടത് താലിബാനെയും പലസ്തീന് ജിഹാദികളെയും വാഴ്ത്തിയ ഈജിപ്ത് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ ദി സപ്പോര്‍ട്ട് ഓഫ് ദി ഇസ്ലാം (ഐഒഎസ്പിഐ) എന്ന സംഘടന.
ട്വിറ്ററില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം ആരംഭിച്ചതും ആളിക്കത്തിച്ചതും. ഇവരാണെന്ന് കണ്ടെത്തിയത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്ന, സോഷ്യല്‍ മീഡിയ പേജായ ദി ഹോക്ക് ഐയാണ്. നബിയെ നിന്ദിക്കുന്നതിനെതിരെ പോരാടുന്ന സംഘടനയെന്നാണ് ഐഒഎസ്പിഐ സ്വയം വിശേഷിപ്പിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ തീവ്രമതവിശ്വാസികളായ മുസ്ലീങ്ങളും ഇന്ത്യയിലെ ഇടതുപക്ഷ ചായ്വുള്ളവരും ഈ പ്രചാരണത്തെ പിന്തുണച്ചതായും ദി ഹോക്ക് ഐ കണ്ടെത്തി. അറബിയില്‍ എഴുതിയ സന്ദേശം ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കെതിരെയും ബിജെപി നേതാക്കള്‍ക്കെതിരെയും ഇവര്‍ വ്യാപക പ്രചാരണം അഴിച്ചുവിട്ടത്. ചില ഇസ്ലാമിക രാജ്യങ്ങളില്‍ ഈ ട്വിറ്റര്‍ കുറിപ്പുകള്‍ വലിയ ചലനങ്ങളുണ്ടാക്കി. രാഷ്ട്രത്തലവന്മാര് വരെ ഈ പ്രചരണം ഏറ്റുപിടിച്ച് ഇന്ത്യയെ പ്രതിഷേധം അറിയിച്ചു.ആദ്യ രണ്ടു ദിവസം പ്രചാരണത്തിന് കാര്യമായ പിന്തുണ ലഭിച്ചില്ല. പിന്നീട് പ്രമുഖ അറബ് വ്യക്തിത്വങ്ങളും വാര്‍ത്താഏജന്‍സികളും ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ പ്രചാരണം വേഗത്തിലായി. ഇന്ത്യയിലുള്ളവര്‍ ഉള്‍പ്പെടെ നിരവധി പേര് ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. ഓരോ മണിക്കൂറിലും 45,000 ട്വീറ്റുകള്‍ വരെ പോസ്റ്റ് ചെയ്തതായും ദ ഹോക്ക് ഐ ചൂണ്ടിക്കാട്ടി.
സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്വേഷം പ്രചാരണങ്ങള്‍ സംഘടന നടത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ വിദ്വേഷവും നീരസവും വളര്‍ത്തുന്ന ട്വീറ്റുകള്‍ ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കേന്ദ്രത്തെ മുസ്ലിം വിരുദ്ധരായി മുദ്രകുത്തുകയാണ് ലക്ഷ്യം. 76 ശതമാനം ട്വീറ്റുകളും അറബിയിലാണെങ്കിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ വരെ അവരുടെ ട്വീറ്റുകളില്‍ ഹാഷ്ടാഗ് കീവേഡുകള്‍ ഉപയോഗിച്ചു.2021ല്‍ തുര്‍ക്കിയിലാണ് സംഘടന ആരംഭിച്ചത്. ഷെയ്ഖ് മുഹമ്മദ് അല്‍ സഗീറാണ് ഐഒഎസ്പിഐയുടെ തലവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: