ദോഹ:എല്ലാവരേയും ഉള്‍ച്ചേര്‍ക്കുന്ന സംസ്കാരമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയെന്ന് ഖത്തര്‍ സന്ദര്‍ശിക്കുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഒമ്പത് ദിവസം നീണ്ട വിദേശപര്യടനത്തിന്റെ അവസാനദിവസം ഖത്തറിലെ വിദേശ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
സബ്ക സാത്, സബ്ക വികാസ്, സബ്ക വിശ്വാസ് സബ്ക പ്രയാസ് എന്നതില്‍ വിശ്വസിക്കുന്ന മോദി സര്‍ക്കാരിന്റെ ദര്‍ശനം എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന ഭരണഘടനയുടെ അടിത്തറയെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. – വെങ്കയ്യ നായിഡു പറഞ്ഞു.
നേരത്തെ ഖത്തര്‍: ഇന്ത്യയും ഖത്തറും സ്റ്റാര്‍ട്ടപ്പ് രംഗത്ത് അനുകൂലസാഹചര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ-ഖത്തര്‍ സ്റ്റാര്‍ട്ടപ് പാലം പദ്ധതി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അദ്ദേഹം പിന്നീട് ദോഹയിലെ ഖത്തര്‍ മ്യൂസിയം സന്ദര്‍ശിക്കുകയും ചെയ്തു.
ഇന്ത്യയും ഖത്തറും തമ്മില്‍ സവിശേഷമായ ബന്ധമുണ്ടെന്നും അത് നൂറ്റാണ്ടുകളായി മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലൂടെയും സാംസ്കാരിക കൈമാറ്റത്തിലൂടെയും വളര്‍ന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യ-ഖത്തര്‍ സാമ്പത്തിക പങ്കാളിത്തം വളരെ പുഷ്കലമാണ്. ഓരോ ദിവസം കഴിയുന്തോറും അത് കൂടുതല്‍ സമ്പന്നമാവുകയാണ്.- വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി 200 കോടി ഡോളറോളം നിക്ഷേപം ഉറപ്പാക്കിയ കാര്യവും അദ്ദേഹം അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ , സുശീല്‍ കുമാര്‍ മോദി എംപി, എംപി വിജയ് പാല് സിങ്ങ് തോമര്‍ എന്നിവ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: