ലഖ്നൗ: വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം കലാപം നടന്ന കാൺപൂരില്‍ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനൊരുങ്ങുകയാണ് യുപി സര്‍ക്കാര്‍. ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ് പോപ്പുലർ ഫ്രണ്ട്. ഉത്തർ പ്രദേശിലെ ഭരണാധികാരികളുടെ ബുൾഡോസർ നടപടി ഒരു വിഭാഗത്തെ മാത്രം ഉന്നം വെച്ചുള്ളതാണെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആരോപണം.
പോപ്പുലർ ഫ്രണ്ടിന് ശക്തമായി മറപുടി കൊടുത്തിരിക്കുകയാണ് കാണ്‍പൂര്‍ എംപിയായ ബിജെപി നേതാവ് സത്യദേവ് പച്ചൗരിയും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ഡോ. ദിനേഷ് ശര്‍മ്മയും… മതത്തിന്റെയും വർഗീയതയുടെയും പേരിൽ നിയമങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവർ മാത്രം ഭയപ്പെട്ടാൽ മതിയെന്നും രാജ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ ഒരുകാലത്തും ഭയക്കേണ്ടതില്ലെന്നും കാൺപൂർ എം പി സത്യദേവ് പച്ചൗരി പറഞ്ഞു. സർക്കാർ ആരെയും മതത്തിന്റെ പേരിൽ ഉന്നം വെക്കുന്നില്ലെന്നും കലാപകാരികൾക്ക് നാട്ടിൽ സ്ഥാനമില്ലെന്നതാണ് സർക്കാരിന്റെ നയമെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ പ്രതികരിച്ചു. ക്രിമിനലുകളെ മാത്രമാണ് സർക്കാർ ഉന്നം വെക്കുന്നതെന്നും കലാപ ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
അനധികൃതമായ നിർമ്മിച്ച കെട്ടിടങ്ങൾ അക്രമികൾ കലാപം നടത്താൻ ഉപയോഗിച്ചതായി കാൺപൂർ ജില്ലാ മജിസ്ട്രേറ്റ് നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരം കെട്ടിടങ്ങൾക്കെതിരെയാണ് തദ്ദേശഭരണകൂടങ്ങൾ നടപടിക്ക് തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: