ഓവോ: നൈജീരിയയിലെ ഓവോ നഗരത്തിലെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ഥനയ്ക്കിടെ ബോംബ് സ്ഫോടനം നടത്തി കുട്ടികള്‍ അടക്കം അന്‍പതിലേറെ ക്രൈസ്തവരെ ഇസ്ലാമിക ഭീകരര്‍ കൊന്നൊടുക്കിയ സംഭവത്തില്‍ അന്വേഷണം മുറുകി. ഞായറാഴ്ച രാവിലെ പ്രാര്‍ഥനാ സമയത്താണ് സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ പള്ളിയില്‍ കടന്നെത്തിയ ഭീകരര്‍ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ത്തത്.
അമ്പതിലേറെ പേര് കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മിക്കവര്‍ക്കും ഗുരുതരമായ പരിക്കുണ്ട്. നിരവധി പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. വലിയതോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് വെളിപ്പെടുത്തി. വിശ്വാസികളെപ്പോലെ വേഷം ധരിച്ചെത്തിയ ഭീകരര്‍ പള്ളിയുടെ ചുറ്റും പലയിടങ്ങളിലായി നിലയുറപ്പിച്ച ശേഷം പള്ളിക്കുള്ളിലേക്ക് തുരുതരാ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമികള്‍ വന്ന വാഹനവും പിടിച്ചെടുത്തു. പള്ളിയുടെ തറയും ഭിത്തികളും എല്ലാം ചോരക്കറ നിറഞ്ഞിരിക്കുകയാണ്. ബൈബിളുകള്‍ ചിതറിക്കിടക്കുകയാണ്. പരിക്കേറ്റ പലരും ആശുപത്രിയില്‍ മരണത്തോടു മല്ലിടുകയാണ്. പരിക്കേറ്റ് ആശുപത്രിയിലുള്ള 27 പേരില്‍ ഒരു സ്ത്രീക്ക് രണ്ടു കാലുകളും നഷ്ടപ്പെട്ടതായി ഡോ. സാമുവല്‍ അലൂക്കോ പറഞ്ഞു. പലരുടെയും ജീവന് തന്നെ അപകടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: