കാബൂള്‍: മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി താലീബാന്. പ്രവാചകനെതിരായ പരാമര്‍ശത്തെ അഫ്ഗാനിസ്ഥാന് ശക്തമായി അപലപിക്കുന്നു. മതഭ്രാന്ത് അനുവദിക്കരുതെന്നും താലീബാന് ഇന്ത്യയോട് ആവശ്യപ്പെട്ടു. താലീബാന് വക്താവ് സബിയുള്ള മുജാഹിദിനാണ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തരുത്. മതത്തെ പരിഹസിക്കാന്‍ അനുവദിക്കരുടെന്നും സബിയുള്ള ആവശ്യപ്പെട്ടു.
നൂപുര്‍ ശര്‍മയുടെ പ്രസ്താവനയുടെ പേരില്‍, ഇന്ത്യക്കെതിരേ ഇറങ്ങിയ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷനും (ഒഐസി) പാകിസ്ഥാനും ശക്തമായി ഇന്ത്യ മറുപടി നല്‍കിയിരുന്നു. ഒഐസിയുടെ വര്‍ഗീയ സമീപനം അവസാനിപ്പിക്കാനും എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും അര്‍ഹമായ ബഹുമാനം കാണിക്കാനും ആവശ്യപ്പെട്ട വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി, ന്യൂനപക്ഷങ്ങളെ നിരന്തരം അടിച്ചമര്‍ത്തുകയും മതഭ്രാന്തന്മാരെ സ്തുതിക്കുകയും ചെയ്യുന്ന പാകിസ്ഥാന് ഇന്ത്യയുടെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും വ്യക്തമാക്കി.
ഒഐസി സെക്രട്ടേറിയറ്റിന്റെ പ്രസ്താവന അനാവശ്യവും സങ്കുചിതവുമാണ്. അത് ഇന്ത്യ തള്ളുകയാണ്, വിദേശകാര്യ വക്താവ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. മതപരമായ വ്യക്തിത്വങ്ങളെ അവഹേളിക്കുന്ന ആക്ഷേപകരമായ ട്വീറ്റുകളും കമന്റുകളും ചില വ്യക്തികള്‍ നടത്തിയതാണ്. അവ കേന്ദ്ര സര്‍ക്കാരിന്റെ വീക്ഷണങ്ങളല്ല. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ വ്യക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: