ന്യൂദല്‍ഹി: പ്രവാചകനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വധഭീഷണി ഉയര്‍ന്നതിനു പിന്നാലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി നേതാന് നുപൂര്‍ ശര്‍മയ്ക്കും കുടുംബത്തിനും ദല്‍ഹി പോലീസ് സുരക്ഷ ഒരുക്കി. വിവാദത്തിന്റെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും നുപൂര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സുരക്ഷ ഒരുക്കിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പ്രവാചകനെതിരേ പരാമര്‍ശം നടത്തിയെന്ന് ആരോപണം നുപൂറിനെതിരേ ഉയര്‍ന്നത്. തുടര്‍ന്ന് മതമൗലിക വാദികളില്‍ നിന്ന് ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നിരുന്നു. വിവാദത്തെ തുടര്‍ന്നാണ് ബിജെപി വക്താവ് സ്ഥാനത്തു നിന്ന് നുപൂറിനെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: