കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്ജ്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കണ്ണൂര്‍ ഡിഐജി ഉത്തരവിറക്കി.നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാം വകുപ്പാണ് അര്ജ്ജുന് ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇയാള്് ഇനി ആറ് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കും.
സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷ്ണര്‍ ആര്.ഇളങ്കോ നല്കിയ ശുപാര്‍ശ ഡിഐജി രാഹുല്‍.ആര്.നായര്‍ അംഗീകരിക്കുകയായിരുന്നു.ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന ആര്ജുന് ചാലാട് കേന്ദ്രീകരിച്ചാണ് അക്രമങ്ങള്‍ നടത്തിയിരുന്നത്.ഇയാള്‍ പല രാഷ്ട്രീയ അക്രമണങ്ങളിലും പങ്കാളിയായിരുന്നു.എന്നാല്‍ ലഹരിക്കടത്തുമായി ബന്ധം സ്ഥാപിച്ചതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കിയിരുന്നു.സമൂഹ മാധ്യമങ്ങളില്‍ അപകീര്ത്തിപ്പെടുത്തുന്നവെന്ന് കാട്ടി അര്ജ്ജുന് ആയങ്കിക്കെതിരെ ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കരിപ്പൂര്‍ വഴി കടത്തികൊണ്ടുവരുന്ന സ്വര്‍ണ്ണം, ഇയാള്‍ ക്യാരിയറെ സ്വീധീനിച്ചും, ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയായിരുന്നു.ഇതിനായി ടി.പി വധക്കേസ് പ്രതികളായ കൊടിസുനിയുമായും, ഷാഫിയുമായും, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേര്‍ന്നു.കേരളത്തിലും, ഗള്‍ഫിലും അടക്കം സ്വര്‍ണ്ണക്കടത്ത് അര്ജ്ജുന് വ്യാപിപ്പിച്ചു.കരിപ്പൂരില്‍ ഉണ്ടായ ക്വട്ടേഷന്‍ കേസില്‍ കഴിഞ്ഞ വര്‍ഷം അര്ജ്ജുന് ആയങ്കി കസ്റ്റംസ് പിടിയിലായി.ഇപ്പോള്‍ ഇയാള്‍ ജാമ്യത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: