Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞുശിവയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളച്ചു; ഒഡീഷ സ്വദേശിയായ ബാലന്‍ വീണ്ടും അക്ഷരമുറ്റത്തേക്ക്, നിറകയ്യടികളോടെ വരവേറ്റ് സഹപാഠികൾ

ശിവയുടെ ദുരിതം ആദ്യമായി പുറം ലോകത്തെ അറിയിച്ചത് ജന്മഭൂമിയാണ്. നിറകയ്യടികളോടെയാണ് സഹപാഠികള്‍ പുതിയ കൂട്ടുകാരനെ ക്ലാസ് മുറിയിലേക്ക് വരവേറ്റത്.

ശിവപ്രസാദ് പട്ടാമ്പി by ശിവപ്രസാദ് പട്ടാമ്പി
Jun 7, 2022, 09:51 am IST
in Kerala

വടക്കാഞ്ചേരി: കുഞ്ഞുശിവയുടെ സ്വപ്‌നം പൂവണിഞ്ഞു. പഠനാവസരം ചോദിച്ച്  വിദ്യാലയത്തിലെത്തിയ ഒഡീഷ സ്വദേശി ഇനി അക്ഷരകേരളത്തിന്റെ ഭാഗം. ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയ ഒഡീഷ ഒഡബ ജില്ല സ്വദേശികളായ ഭഗവാന്‍ – സുസ്മിത ദമ്പതികളുടെ മകന്‍ ശിവ (13) ഇനി അമ്പലപുരം ദേശവിദ്യാലയം യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി.

ശിവയുടെ ദുരിതം ആദ്യമായി പുറം ലോകത്തെ അറിയിച്ചത് ജന്മഭൂമിയാണ്. നിറകയ്യടികളോടെയാണ് സഹപാഠികള്‍ പുതിയ കൂട്ടുകാരനെ ക്ലാസ് മുറിയിലേക്ക് വരവേറ്റത്. യൂണിഫോം, നോട്ട്ബുക്ക്, പെന്‍സില്‍ ബോക്‌സ് തുടങ്ങിയ പഠനോപകരണങ്ങള്‍ നല്‍കി അധ്യാപകരും വിദ്യര്‍ത്ഥിയെ സ്വീകരിച്ചു. പഠിക്കണമെന്ന കുട്ടിയുടെ ആഗ്രഹം സഫലമാക്കിയ സ്‌കൂള്‍ അധികൃതര്‍ക്കും അഭിനന്ദന പ്രവാഹമുയരുകയാണ്. 

സ്‌കൂള്‍ തുറന്ന് ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു അമ്പലപുരം ദേശവിദ്യാലയത്തിലേക്ക് കുട്ടി തനിച്ചു കയറി വന്നത്. ഞാന്‍ മാത്രമിങ്ങനെ നടന്നാല്‍ മതിയോ എനിക്കും പഠിക്കണ്ടേ എന്നായിരുന്നു ഉച്ചനേരത്ത്  സ്റ്റാഫ്‌റൂമില്‍ കയറി വന്ന  കുട്ടിയുടെ  ചോദ്യം. ആദ്യം അമ്പരന്ന അധ്യാപകര്‍ ശിവക്ക് പഠിക്കാനാവശ്യമായ രേഖകള്‍ ഇല്ലെന്നറിഞ്ഞതോടെ കുട്ടിയെ സമാധാനിപ്പിച്ച് വീട്ടിലേക്ക് മടക്കി വിട്ടിരുന്നു.  

മൂന്നാം വയസില്‍ കേരളത്തിലെത്തിയ തനിക്ക് പിതാവിന്റെ സുഹൃത്തിന്റെ സഹായത്തോടെ മലപ്പുറം വടക്കുംപുറത്തെ സ്വകാര്യ സ്‌കൂളില്‍ മൂന്ന് വരെ പഠിക്കാന്‍ കഴിഞ്ഞതായും കുട്ടി പറയുന്നു.  എന്നാല്‍ ഈ സ്‌കൂള്‍ പിന്നീട് അടച്ചുപൂട്ടിയതോടെ പഠനം പ്രതിസന്ധിയിലായി.  തൃശൂര്‍ അത്താണിയിലെത്തി പഠനം തുടരാന്‍ നിരവധി വിദ്യാലയങ്ങളെ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.  രേഖകളില്ലാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ ശിവയുടെ മാതാപിതാക്കളും വിഷമ വൃത്തത്തിലായി. അങ്ങനെയാണ് സ്‌കൂള്‍ തുറന്നതിന്റെ രണ്ടാംദിനം മാതാപിതാക്കളറിയാതെ ശിവ അപേക്ഷയുമായി സ്‌കൂളിലെത്തിയത്.

പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഏതു ക്ലാസില്‍ വേണമെങ്കില്‍ പഠിച്ചോളാമെന്ന നിഷ്‌കളങ്കമായ വാക്കുകള്‍ അധ്യാപകരെയും സ്വാധീനിച്ചു. ഉന്നത അധികൃതരുമായി ചര്‍ച്ച നടത്തിയും വിശദമായ പഠനം നടത്തിയതിനും ശേഷം സ്‌കൂള്‍ മാനേജര്‍ ടിഎന്‍ ലളിത, പ്രധാനാധ്യാപിക സതീദേവി എന്നിവര്‍ അത്താണി പെരിങ്ങണ്ടൂരിനടുത്തെ കുട്ടിയുടെ വീട് കണ്ടെത്തി രക്ഷിതാക്കളോട് അവരുടെ തിരിച്ചറിയല്‍ രേഖകള്‍ സഹിതം സ്‌കൂളിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.  

തുടര്‍ന്നാണ്  വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 2010ലെ ആര്‍ടിഇ ആക്ട് പ്രകാരം രക്ഷിതാക്കളുടെ സത്യവാങ്ങ് മൂലം വാങ്ങി ശിവക്ക് പഠിക്കാന്‍ അവസരം ഒരുക്കിയതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ദേശവിദ്യാലയത്തില്‍ ഇതരസംസ്ഥാനക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

Tags: schoolsDesavidyalayam UP SchoolSiva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.