തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കോവിഡ് സ്ഥീരികരിച്ചു. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ചു.
മന്ത്രി ഇപ്പോള്‍ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കൊറോണ കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. കൂടാതെ പത്തനംതിട്ട കളക്ടർ ദിവ്യ എസ്. അയ്യരും സ്വയം നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് 11 ശതമാനത്തിന് മുകളിലാണ് പ്രതിദിന രോഗികളുടെ നിരക്ക്. ദിവസവും 1500-ഓളം രോഗികളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: