അന്തിക്കാട്: തൃശൂര്‍ ജില്ലയിലെ അന്തിക്കാട് മക്കളെ തോളിലെടുത്തുള്ള അമ്മമാരുടെ യാത്ര പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കെതിരായ പ്രതീകാത്മക മറുപടി.
പരിസ്ഥിതി ദിനയാത്രയുടെ ഭാഗമായാണ് അമ്മമാര്‍ മക്കളെ തോളിലെടുത്ത് നടന്നത്. കുട്ടിയെ തോളിലിരുത്തി വിദ്വേഷ മുദ്രാവാക്യം വിളിച്ചുരസിച്ച പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കെതിരായ വെല്ലുവിളി കൂടിയായിരുന്നു ഈ യാത്ര. കുട്ടികളുടെ കൈകളില്‍ പൂക്കളും ചുണ്ടില്‍ പരിസ്ഥിതി മുദ്രാവാക്യവുമായിരുന്നു.
യാത്രയില്‍ അമ്മമാര്‍ മക്കള്‍ക്ക് പൂക്കളും ചെടികളും നല്കി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യമായിരുന്നു ഉച്ചത്തില്‍ വിളിപ്പിച്ചത്. മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് ഈ യാത്ര സംഘടിപ്പിച്ചതിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: