ന്യൂദല്‍ഹി: നിശ്ചയിച്ചിരിക്കുന്നതിനും അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍ തന്നെ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കളിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് എഥനോള്‍ മേഖലയുടെ വികസനത്തിനായി വിശദമായ പദ്ധതിരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. 2022 ്ഓടെ പെട്രോളില്‍ 10 ശതമാനം എഥനോള്‍ കൂട്ടിക്കലര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യം. അത് അഞ്ചന മാസം മുന്‍പു തന്നെ നേടി.
2030 ഓടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കൂട്ടിക്കലര്‍ത്തുകയെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടത് അത് 5 വര്‍ഷം മുമ്പെയാക്കി 2025 എന്ന് നിശ്ചയിച്ചു. 2014 വരെ ഇന്ത്യയില്‍ ശരാശരി 1.5 ശതമാനം എഥനോള്‍ മാത്രമേ കൂട്ടിക്കലര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളു.
എഥനോള്‍ സംഭരണത്തിലുണ്ടായ വര്‍ദ്ധനവിന്റെ വലിയൊരു ഭാഗം രാജ്യത്തെ കരിമ്പുകര്‍ഷകര്‍ക്ക് ഗുണം ചെയ്തു. രാജ്യത്ത് എഥനോളിന്റെ ഉല്‍പാദനത്തിനും വാങ്ങലിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഊന്നല്‍ നല്‍കി.. പഞ്ചസാര ഉല്‍പ്പാദനം കൂടുതലുള്ള 45 സംസ്ഥാനങ്ങളിലാണ് മിക്ക എഥനോള്‍ നിര്‍മ്മാണ യൂണിറ്റുകളും കേന്ദ്രീകരിച്ചിരിക്കുന്നത്, എന്നാല്‍ ഇപ്പോള്‍ ഇത് രാജ്യത്താകമാനം വ്യാപിപ്പിക്കുന്നതിനായി ഭക്ഷ്യധാന്യ അധിഷ്ഠിത ഡിസ്റ്റിലറികള്‍ സ്ഥാപിച്ചു. കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് എഥനോള്‍ ഉണ്ടാക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യാധിഷ്ഠിത പ്ലാന്റുകളും ് ആരംഭിച്ചു.
ലക്ഷ്യം കൈവരിച്ചതില്‍ വ്യക്തമായ മൂന്ന് നേട്ടങ്ങളുണ്ടായിട്ടുണ്ട്, പ്രധാനമന്ത്രി വിശദീകരിച്ചു. ഒന്നാമതായി, ഇത് 27 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാന്‍ കാരണമായി. രണ്ടാമതായി, ഇത് 41,000 കോടിയുടെ വിദേശനാണ്യം ലാഭിച്ചു, മൂന്നാമതായി, എഥനോള്‍ മിശ്രണം വര്‍ദ്ധിപ്പിച്ചതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 40,600 കോടി രൂപയുടെ വരുമാനം നേടാനായി. ഈ നേട്ടത്തില്‍ രാജ്യത്തെ ജനങ്ങളെയും കര്‍ഷകരെയും എണ്ണക്കമ്പനികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്ധനത്തിനായി ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്‌ക്കാനും കരിമ്പ് കര്‍ഷകര്‍ക്കു മികച്ച വില ഉറപ്പാക്കാനുമായി പഞ്ചസാര ഉല്‍പ്പാദനത്തിനു ശേഷം ലഭിക്കുന്ന എതനോള്‍ പെട്രോളില്‍ കലര്‍ത്താന്‍ 2003 ല്‍ വാജ്്‌പേയി സര്‍ക്കാറാണു തീരുമാനിച്ചത്. എന്നാല്‍ 2004ല്‍ കേന്ദ്രത്തില്‍ ഭരണമാറ്റം വന്നതോടെ പദ്ധതിയിലുള്ള ആവേശം തണുത്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയതോടെ എഥനോള്‍ മിശ്രണം എന്നതിന് വ്ൃക്തമായ പദ്ധതി തയ്യാറാക്കി.
ഇന്ത്യയില്‍ പ്രതിവര്‍ഷം 3000 കോടി ലീറ്റര്‍ പെട്രോളാണ് ആവശ്യമുള്ളത്. ഇതില്‍ അഞ്ചു ശതമാനം മിശ്രണം ഉറപ്പാക്കാന്‍ 300 കോടി ലീറ്റര്‍ എതനോള്‍ ആവശ്യമായി വരുമെന്നാണു കണക്ക്. ക്രൂഡ് ഓയിലിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനൊപ്പം വിദേശ നാണയം ലാഭിക്കാനും കൃഷി വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും കാര്‍ബണ്‍ മലിനീകരണം നിയന്ത്രിക്കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുമൊക്കെ എതനോള്‍ മിശ്രിത പെട്രോള്‍ വില്‍പ്പന സഹായിക്കും.
ഇന്ധനങ്ങളുടെ ലഭ്യത അധികകാലത്തേക്കില്ലെന്ന തിരിച്ചറിവാണ് ബദല്‍ ഊര്‍ജ രൂപങ്ങളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. സൗരോര്‍ജം, പവനോര്‍ജം തുടങ്ങിയ പുതുക്കപ്പെടാവുന്ന ഊര്‍ജരൂപങ്ങളോടൊപ്പം ഊര്‍ജരംഗത്തുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് ജൈവഡീസലും മറ്റ് ജൈവഇന്ധനങ്ങളും ആല്‍ക്കഹോള്‍ പെട്രോളുമായി മിശ്രണം ചെയ്ത് വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയത് ബ്രസീലുകാരായിരുന്നു. ഗ്യാസൊലിനും ആല്‍ക്കഹോളും ചേര്‍ന്ന മിശ്രിതത്തെ ഗ്യാസഹോള്‍ എന്ന് വിളിക്കാനും തുടങ്ങി. വിവിധ അനുപാതങ്ങളില്‍ എഥനോളും പെട്രോളും കൂട്ടിക്കലര്‍ത്തിയ എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ വാഹന ഇന്ധനമായി ലോകമാകെ പ്രചരിച്ചത് ഇതേത്തുടര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: