തിരുവനന്തപുരം : വിഴിഞ്ഞത്തെ ഭക്ഷ്യ വിഷബാധയുണ്ടായ സ്കൂളിലെ രണ്ട് കുട്ടികളില്‍ നോറോ വൈറസ് സാന്നിധ്യം. ഉച്ചക്കട എല്‍എംഎല്‍പി സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളിലാണ് വൈറസിനെ കണ്ടെത്തിയത്. വൃത്തി ഹീനമായ ഭക്ഷണത്തിലൂടേയും വെള്ളത്തിലൂടേയും പടരുന്നതാണ് നോറോ വൈറസ്.
ഉച്ചക്കട സ്കൂളിലെ 31 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് സ്കൂള്‍ അഞ്ച് ദിവസത്തേയ്ക്ക് പരിശോധനയ്ക്കായി അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിനിടയിലാണ് നോറോ വവൈറസ് സാന്നിധ്യവും തിരിച്ചറിഞ്ഞിരിക്കുന്നത്.
സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവരില്‍ രണ്ടുപേര്‍ക്കാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ് ഇത് വരുന്നതെങ്കിലും പകര്‍ച്ചാ ശേഷിയും കൂടുതലാണ്. അതുകൊണ്ടുതന്നെ വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തും. സ്കൂളുകളിലേക്ക് അരി കൊടുക്കുന്നതിന് മുന്‍പായി പരിശോധിക്കാനുള്ള നടപടി സ്വീകരിക്കും. ഭക്ഷ്യ വിഷബാധയുടെ ഉറവിടം കണ്ടെത്താന്‍ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാന സംഭവം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഭക്ഷ്യ – വിദ്യാഭ്യാസ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ അംഗണവാടിയില്‍ നിന്നും കായംകുളത്തെ സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 24 കുട്ടികള്‍ക്കും ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തെങ്കിലും, ഭക്ഷ്യവിഷബാധ സ്കൂളിലെ ഭക്ഷണത്തില്‍ നിന്നുള്ള പ്രശ്നമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലാബുകളിലേക്കയച്ച ഭക്ഷ്യ സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണ്. പരിശോധനാ ഫലം ചൊവ്വാഴ്ചയ്ക്കുള്ളില്‍ കിട്ടും. കൊട്ടാരക്കരയിലെ അംഗണവാടിയിലെ അിയില് പുഴുവും ചെള്ളും കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍ എത്തിയ ലോഡാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: