കൊച്ചി: മലയാള സിനിമ രംഗത്തെ വിമര്‍ശിച്ച് സംവിധായകന് ഒമര്‍ ലുലു. സൈബര്‍ ഇടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് അനുയായികള്‍ ശക്തരാണ്. അതിനാല്‍ മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ ഇന്ന് സുഡാപ്പികളുടെ കൈയടികള്‍ക്ക് വേണ്ടി നിര്മ്മിക്കപ്പെട്ടവയായി മാത്രമായി മാറി കൊണ്ടിരിക്കുന്നുവെന്നും ഒമര്‍ വിമര്‍ശിച്ചു.
“സൈബര്‍ വിങ്ങില്‍ സൂഡൂസ് സ്ട്രോംങ്ങ് ആണ്. അത്കൊണ്ട് മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയടികള്‍ക്ക് വേണ്ടി മാത്രമായി മാറി കൊണ്ട് ഇരിക്കുന്നു”. ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
റംസാന് നോമ്പിന്റെ ഭാഗമായി മുസ്ലീം സമുദായക്കാര്‍ കട അടച്ചിടുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് ഒമര്‍ ലുലു രംഗത്തുവന്നിരുന്നു. തനിക്ക് ഉണ്ടായ ഒരു സംഭവം എന്ന രീതിയിലാണ് ഒമര്‍ തന്റെ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. “ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ,നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി ഏഴ് മണി വരേ കട അടച്ചിടുന്ന മുസഌം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണെന്ന്. എന്നായിരുന്നു പോസ്റ്റ്”. വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി ലുലു രംഗത്തെത്തുക.ും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: