കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ രണ്ട് ഘടകങ്ങള്‍ കാരണം തനിക്ക് ലഭിക്കേണ്ട ഭൂരിപക്ഷം വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാതോമസിന് കിട്ടിയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എന്‍. രാധാകൃഷ്ണന്.
“ഞങ്ങളുടെ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 24,000 വോട്ട് എനിക്ക് ലഭിക്കേണ്ടതാണ്. എനിക്ക് വോട്ടു നല്കിയാല് എല്‍.ഡി.എഫ് വിജയിക്കുമെന്ന ധാരണ വന്നപ്പോഴാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ ഉമാ തോമസിന് വോട്ട് ചെയ്തത്,”- അദ്ദേഹം പറഞ്ഞു. “ഒരു കാരണവശാലും എല്‍.ഡി.എഫ് 100 സീറ്റ് തികയ്ക്കരുതെന്ന് ആഗ്രഹിച്ചവരുണ്ടായിരുന്നു. അതുപോലെ സഹതാപ തരംഗവുമുണ്ടായിരുന്നു. അമ്മമാരും സഹോദരിമാരും ഉമാ തോമസിന് വോട്ട് ചെയ്തത് സഹതാപ തരംഗം കൊണ്ടാണ്. ഈ രണ്ട് ഘടകവും ചേര്‍ന്നപ്പോഴാണ് എനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഉമാ തോമസിന് പോയത്” -എ.എന്‍. രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി.
പിടിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മണ്ഡലത്തിലെ ജനങ്ങള്‍ കാണിച്ച സഹതാപ തരംഗമാണ് യു.ഡി.എഫിന്റെ ഈ വലിയ വിജയത്തിന് കാരണമെന്നും പിണറായി വിജയനെതിരെയുള്ള ശക്തമായ വികാര പ്രകടനമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: