തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ മൂന്നാമത് ‘ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള’ നിശാന്ധിയില്‍ ജൂണ്‍ 12 മുതല്‍ 14 വരെ. ലോക കേരളസഭയുടെ സന്ദേശവുമായി ലോക കേരള മാധ്യമസഭ ജൂണ്‍ 15ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായാണ് അന്തര്‍ദ്ദേശീയ പ്രസ് ഫോട്ടോപ്രദര്‍ശനം.
ലോകത്തിന്റെ കണ്ണുകവര്ന്ന ചിത്രങ്ങളാണ് ഒരു വിഭാഗത്തില്‍. ഇതില്‍ പുലിസ്റ്റര്‍ ്രൈപസ് നേടിയ ചിത്രങ്ങളും ഉണ്ടാകും. ‘അകം പുറം കേരളം’ എന്ന തീമില്‍ അധിഷ്ഠിതമായ മറ്റൊരു വിഭാഗവും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട എട്ട് വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിന്റെ വികാസപരിണാമങ്ങളെപ്പറ്റിയുളള ഫോട്ടോഫീച്ചര്‍ ഉണ്ടാകും. മുന്‍ മുഖ്യമന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളുടെ ശൃംഖല പ്രമുഖ ഫോട്ടോജേണലിസ്റ്റുകള്‍ അവതരിപ്പിക്കും.
കല്ലച്ചു മുതല്‍ വെര്‍ച്ച്വല്‍ റിയാലിറ്റി വരെയുളള മാധ്യമങ്ങളുടെ സാങ്കേതികവളര്‍ച്ചയുടെ വികാസപരിണാമങ്ങളെപ്പറ്റിയുളള സ്റ്റാളുകളും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സംഘമായി എത്തി അവരുടെ ചിത്രമുളള പത്രവുമായി മടങ്ങുന്നതിനുളള സൗകര്യവും ഉണ്ടാകും. മുതിര്‍ന്ന ഫോട്ടോജേണലിസ്റ്റുകളുടെ സംഗമം, കേരളീയരായ പ്രവാസി റേഡിയോ പ്രക്ഷേപകരുടെ ഒത്തുകൂടല്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി അവതരിപ്പിക്കും.
പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭയും അന്തര്‍ദ്ദേശീയ ഫോട്ടോപ്രദര്‍ശനവും നോര്‍ക്കയുടെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് സംഘടിപ്പിക്കുന്നത്. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവര്‍ത്തകരാണ് ലോക കേരള മാധ്യമസഭയില്‍ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങില്‍ ലോക കേരള സഭയുടെ ദര്‍ശനരേഖ മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ മാധ്യമപ്രവര്ത്തകന് ശശികുമാറിന് നല്കി പ്രകാശനം ചെയ്യും.
നവകേരള നിര്‍മിതിയില്‍ പ്രവാസി മാധ്യമസമൂഹത്തിന്റെ പങ്കാളിത്തത്തിനുളള രൂപരേഖ തയ്യാറാക്കാനുളള വേദിയാണ് ഇതെന്ന് അക്കാദമി ചെയര്മാന് ആര്.എസ്.ബാബു പറഞ്ഞു. മൂന്നാമത് ലോക കേരളസഭ 17,18 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്നതിന് മുന്നോടിയായിട്ടാണ് ഈ മാധ്യമസംഗമം.
ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങളില്‍ സംസ്ഥാനത്തിന് പ്രയോജനം കിട്ടുന്ന ആഗോള മാധ്യമസെല്ലുകള്ക്ക് രൂപം നല്‍കുക എന്നത് ലോകകേരള മാധ്യമസഭയുടെ ലക്ഷ്യമാണ്. കേരളത്തിന് പുറത്തുളള മലയാളി മാധ്യമപ്രവര്‍ത്തകരുടെയും കേരളീയരുടെ ഉടമസ്ഥതയിലുളള മാധ്യമസ്ഥാപനങ്ങളുടെയും വിവരങ്ങളടങ്ങുന്ന ഒരു ഡയറക്ടറി ഉണ്ടാക്കാനും ലക്ഷ്യമിടുന്നു.
ലോക കേരള മാധ്യമസഭയുടെ ഭാഗമായി മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫോട്ടോ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം നോര്‍ക്ക വൈസ് ചെയര്മാന് .പി.ശ്രീരാമകൃഷ്ണന് നിര്‍വ്വഹിച്ചു.
വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി െ്രെപസ്
ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായിക്ക് കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി െ്രെപസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനിക്കുക. മുഖ്യമന്ത്രി പിണറായി വിജയന് ജൂലൈയില്‍ നടക്കു സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെ് മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അറിയിച്ചു.
ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ ഭീതിദമായ മുഖങ്ങളും മദര്‍ തെരേസയുടെ കാരുണ്യത്തിന്റെ ഭാവങ്ങളും ഇന്ത്യന്‍ ഭരണചക്രം തിരിച്ചവരുടെ അപൂര്‍വ്വ മുഖങ്ങളും ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത് രഘുറായിയുടെ ക്യാമറക്കണ്ണുകളിലൂടെയാണ്. 1972ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
തോമസ് ജേക്കബ്, ഡോ.സെബാസ്റ്റിയന് പോള്‍, പ്രശസ്ത ഫോട്ടോഗ്രാഫര്‍ സരസ്വതി ചക്രബര്‍ത്തി എിവരടങ്ങു ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കേരളത്തിന്റെ വലിയ ബഹുമതിക്ക് താന്‍ അര്‍ഹനായതില്‍ രഘുറായ് സന്തോഷം അറിയിച്ചു. ഇപ്പോള്‍ ഫോ’ോപ്രദര്ശനവുമായി അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ പര്യടനത്തിലാണ്. ജൂ അവസാനം നാ’ില് തിരിച്ചെത്തും. മുഖ്യമന്ത്രിയില്‍ നിും അവാര്‍ഡ് ഏറ്റുവാങ്ങുതിന് സന്തോഷപൂര്‍വ്വം എത്തുമെന്ന് രഘുറായ് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.
വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ട്, മൂന്ന് പുലിസ്റ്റര്‍ സമ്മാനം നേടിയ ബാര്‍ബറ ഡേവിഡ്സ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ അവാര്‍ഡിന് അര്‍ഹരായത്.
മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമിയുടെ 2020 ലെ 6 മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു പ്രഖ്യാപിച്ചു.25000 രൂപയും പ്രശസ്തിപത്രവും ശില്പവും ആണ് പുരസ്കാരം.
മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന് അവാര്‍ഡിന് ദീപിക സബ്ബ് എഡിറ്റര്‍ റെജി ജോസഫ് അര്‍ഹനായി.കോവിഡിന്റെ താണ്ഡവത്തില്‍ ലോകം വിറങ്ങലിച്ചു നിന്നപ്പോള്‍ പ്രതീക്ഷയുടെ നാമ്പുയര്‍ത്തി യുവ സ്റ്റാര്‍ട്ടപ്പുകള്‍ അതിജീവനത്തിന്റെ കേരള മോഡല്‍ തീര്‍ത്തതെങ്ങനെയാണെന്ന് നോക്കിക്കണ്ട കോവിഡ് അതിജീവനം കേരളമോഡല്‍ എന്ന പരമ്പരയാണ് റെജി ജോസഫിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന് നമ്പ്യാര്‍ അവാര്‍ഡിന് ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന് മോറായി അര്‍ഹനായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് എന്ന എഡിറ്റോറിയലാണ് ബഹുമതിക്ക് നിദാനം.
മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന് അവാര്‍ഡ് മംഗളം സബ്ബ് എഡിറ്റര്‍ വിപി നിസാറിനാണ്. ഐഎസ് വലയില്‍പെട്ട് കേരളം വിട്ട് ദുരിതക്കയത്തില്‍ അകപ്പെട്ട യുവാക്കളെയും അവരുടെ കുടുംബങ്ങളെയും കുറിച്ചു അന്വേഷണമായ ‘സ്വര്‍ഗം തേടി നരകം വരിച്ചവര്‍’ എന്ന പരമ്പരയാണ് ബഹുമതിക്ക് തിരഞ്ഞെടുത്തത്.
മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന് അവാര്‍ഡ് മാതൃഭൂമി പ്രാദേശിക ലേഖകന്‍ സോജന് വാളൂരാനാണ്. ‘പൈപ്പിന് ചുവട്ടിലെ വൈപ്പിന്‍’ എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹനാക്കിയത്.
മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ് മെട്രോ വാര്‍ത്തയിലെ വിമിത് ഷാലിന്‍ അര്‍ഹനായി. ‘നന്ദിയോടെ മടക്കം’ എന്ന ശീര്‍ഷകത്തിലുള്ള വാര്‍ത്താചിത്രമാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. ദ് ഹിന്ദു വിന്റെ ഫോട്ടോ ഗ്രാഫര്‍ തുളസി കക്കാട്ട് സ്പെഷല്‍ ജൂറി പുരസ്കാരത്തിന് അര്‍ഹനായി. ‘ഡസ്റ്റ് ബൗള്‍’ എന്ന വാര്‍ത്താചിത്രമാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.
മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് ഏഷ്യാനെറ്റിലെ ആര്.പി വിനോദ് അര്‍ഹനായി. ഓണ്‍ലൈന്‍ മയക്കുമരുന്ന് എന്ന റിപ്പോര്‍ട്ടാണ് ബഹുമതി നേടിക്കൊടുത്തത്.
ജൂലൈയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ആര്.എസ്.ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: