ശ്രീരംഗപട്ടണം: വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഉള്‍പ്പെടെയുള്ള വിവിധ ഹിന്ദു സംഘടനകള്‍ സംയുക്തമായി ശ്രീരംഗപട്ടണത്തിലെ ജാമിയ മസ്ജിദില്‍ പൂജ നടത്തുമെന്ന് ആഹ്വാനം ചെയ്തതോടെ സംഘര്‍ഷാവസ്ഥ. മസ്ജിദിലേക്ക് പ്രവേശിക്കാനുള്ള കവാടങ്ങളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഹിന്ദു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. ഇതോടെ ക്രമസമാധാന പാലനത്തിനായി ശ്രീരംഗപട്ടണം അധികൃതര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.സംഘര്‍ഷാവസ്ഥ മുന്‍കൂട്ടി കണ്ട് ശ്രീരംഗപട്ടണം ടൗണില്‍ വിവിധ പ്രദേശങ്ങളിലായി 500ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു.
വിഎച്ച് പിയും ബജ്രംഗ്ദളും ഉള്‍പ്പെടെ വിവിധ ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകര്‍ ജാമിയ മസ്ദിജില്‍ പൂജ നടത്താന്‍ സംഘടിച്ചെത്തി. ഇത് തടയാന്‍ പൊലീസ് സേനയും തയ്യാറായി. ഇതോടെ ഹിന്ദു സംഘവും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പൊലീസ് ഹിന്ദുപ്രവര്ത്തകരെ ശ്രീരംഗപട്ടണത്തിലേക്ക് കയറുന്നതില്‍ നിന്നും തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ശ്രീരംഗപട്ടണം ടൗണിലെ പ്രവേശന കവാടത്തിലേക്ക് കാറിലും ബൈക്കിലും ട്രക്കുകളിലുമായി ഹിന്ദു പ്രവര്‍ത്തകര്‍ എത്തി. ജാഗ്രതയോടെ നില്‍ക്കുകയായിരുന്ന പൊലീസ് ബാരിക്കേഡുകള്‍ ഉയര്‍ത്തി. ശ്രീരംഗപട്ടണം ടൗണില്‍ സംഘര്‍ഷാവസ്ഥ മുന്‍കൂട്ടി കണക്കിലെടുത്ത് വനാല് ചെക്ക് പോസ്റ്റുകളിലായി 500ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നതായി മാണ്ഡ്യ എസ് പി എന്‍. യതീഷ് പറഞ്ഞു.
ഇവിടെ മസ്ജിദ് പുതുക്കിപ്പണിയാന്‍ ശ്രമിച്ചപ്പോള്‍ ഹിന്ദുക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ സ്പഷ്ടമായി കണ്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതോടെ ടിപ്പുസുല്‍ത്താന്‍ മസ്ജിദ് പണിതത് ക്ഷേത്രം തകര്‍ത്തിട്ടാണെന്ന വാദവുമായി ഹിന്ദു സംഘടനകള്‍ എത്തി. ഈയിടെ ജ്യോത്സ്യരെ വെച്ച് നടത്തിയ താംബൂലപ്രശ്നത്തിലും ഇവിടെ ഹിന്ദു ദൈവസാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുരാവസ്തുവകുപ്പ് ഖനനം നടത്തണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത്. ഗ്യാന്‍ വാപി മസ്ജിദില്‍ നടത്തിയതുപോലെ ശ്രീരംഗപട്ടണത്തിലെ ജാമിയ മസ്ജിദിലും സര്‍വ്വേ നടത്തണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുവദിച്ചിട്ടില്ല.
ശ്രീരംഗപട്ടണം കോട്ടയ്ക്കടുത്ത് ടിപ്പുസുല്‍ത്താന്‍ പണികഴിപ്പിച്ച ജാമിയ മസ്ജിദ് അവിടെ നിലവിലുണ്ടായിരുന്ന ഹനുമാന് ക്ഷേത്രം തകര്‍ത്ത ശേഷമാണ് പണിതതെന്നാണ് വാദം. 1782ലാണ് ടിപ്പുസുല്‍ത്താന്‍ മസ്ജിദ് ഇ ആല എന്ന പേരുള്ള ജാമിയ മസ്ജിദ് പണിതതെന്ന് പുരാവസ്തുവകുപ്പ് പറയുന്നു.
ശ്രീരംഗപട്ടണം തഹസില്‍ദാര്‍ ശ്വേത രവീന്ദ്രയാണ് നിരോധനാജ്ഞാ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മൂന്നില്‍ കൂടുതല്‍ പേര് കൂട്ടം കൂടുന്നത് നിരോധിച്ചു.ഈ പ്രദേശത്തിന് ചുറ്റും ആരെയും റാലി നടത്താനോ പ്രതിഷേധം നടത്താനോ അനുവദിക്കുകയില്ലെന്ന് എസ് പി എന്‍. യതീഷ് പറഞ്ഞു. എല്ലാ പള്ളികളും ക്ഷേത്രങ്ങളാക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ടിപു സുല്‍ത്താന്റെ ബന്ധുവായ ഷഹബ് സാദ മന്‍സൂര്‍ അലി പ്രസ്താവിച്ചിരുന്നു. ശ്രീരംഗപട്ടണത്തിലെ ജാമിയ മസ്ജിദ് ഇവിടുത്തെ ക്ഷേത്രം തകര്‍ത്ത ശേഷം ടിപ്പുസുല്‍ത്താന്‍ പണി കഴിപ്പിച്ചതാണെന്ന് ഹിന്ദു സംഘടനകള്‍ അവകശാപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുകയാണ്. “മാധ്യമങ്ങളില്‍ നിന്നും വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ഞങ്ങളുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു. മസ്ജി-ഇ-ആല (ജമിയ മസ്ജിദില്‍ പൂജ നടത്താന്‍ ഹിന്ദു സംഘടനകള്‍ അനുമതി ചോദിച്ചിരുന്നു. ഞങ്ങള്‍ പുരാവസ്തുവകുപ്പില്‍ കത്ത് നല്‍കിയിരുന്നു. “- സാഹിബ്സാദ മന്‍സൂര്‍ അലി പറഞ്ഞു. ഹിന്ദു ഇസ്ലാമിക് സംസ്കാരം കണക്കിലെടുത്ത് മസ്ജിദ് പണിതതിനാലാണ് അതിന് ഹിന്ദു ക്ഷേത്രങ്ങളുടെ സാമ്യം വന്നതെന്ന വാദമാണ് ഇപ്പോള്‍ സാഹിബ്സാദാ മന്‍സൂര്‍ അലി ഉയര്‍ത്തുന്നത്. ടിപ്പുസുല്‍ത്താന്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത ശേഷം പണിതുയര്‍ത്തിയതാണ് ഈ മസ്ജിദ് എന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: