കൊച്ചി : നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഹാക്കര്‍ സായി ശങ്കറിന്റെ പക്കല്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പിടിച്ചെടുത്ത ഇലക്ട്രോണിക് സാധനങ്ങള്‍ തിരിച്ചു നല്കാന് ഉത്തരവ്. ദീലിപിന്റെ ഫോണിലെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കുന്നതിന് ഉപയോഗിച്ച ഐ ഫോണ്‍, ഐമാക്, ഐപാഡ് അടക്കം അഞ്ച് ഉപകരണങ്ങള്‍ തിരിച്ച് നല്കാന് ആലുവ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേസില്‍ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ച ശേഷം ഉപകരണം തിരിച്ചെടുക്കാനാണ് കോടതി സായി ശങ്കറിനോട് ആവശ്യപ്പെട്ടത്. ദിലീപിന്റെ ഫോണ്‍രേഖകള്‍ നശിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സായി ശങ്കറിലേക്ക് അന്വേഷണം നീണ്ടതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
തുടര്‍ന്ന് സായി ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ക്രൈം ബ്രാഞ്ച് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ഇത് പിന്നീട് ഫോറന്‍സിക് പരിശോധകള്‍ക്ക് അയച്ചു. എന്നാല്‍ കാര്യമായ തെളിവുകള്‍ ഈ ഉപകരണങ്ങളില്‍ നിന്നും കണ്ടെത്താനായില്ല. ഇക്കാര്യം റിപ്പോര്‍ട്ടായി ഫോറന്‍സിക് സംഘം കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഉപകരണങ്ങള്‍ വിട്ട് കിട്ടാന്‍ സായ് ശങ്കര്‍ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: