ന്യൂദല്‍ഹി: ഒരാഴ്ച്ചയായി കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം.കേരളം, തമിഴ്നാട്, തെലുങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കര്‍ശന നടപടിയെടുക്കണമെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷണ് കത്തയച്ചിരുന്നു.കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്,ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍.
84 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ ഇത്ര അധികം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച്ച രാജ്യത്ത്് കേസുകള്‍ 4000 കടന്നു.26 പേര് മരിച്ചു.കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് പരിശേധനകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് ആവശ്യപ്പെട്ടു.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഹൗസിങ്ങ് സൊസൈറ്റികളില്‍ പരിശോധനാ ക്യാപുകള്‍ സജ്ജീകരിക്കാനും, ജംബോ സെന്ററുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനും വാര്‍റൂമുകള്‍ തുറക്കാനും നിര്‍്ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജൂലൈയില്‍ മുംബൈയില്‍ കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ടെന്ന് ഐഐടി കാന്‍പൂരിലെ വിദഗ്ദധര്‍ പറയുന്നു.അതിനാല്‍ കരുതല്‍ ആവശ്യമാണ്. ദിവസം 8000 ടെസ്റ്റുകള്‍ എന്നുളളത് 30,000 മുതല്‍ 40,000 വരെ ആക്കണമെന്നും നിര്‍്ദ്ദേശം നല്കി.കേരളത്തിലും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ വെളളിയാഴ്ച്ച എല്ലാ ജില്ലാ ഭരണകൂടങ്ങളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: