Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നിത്യനിര്‍മ്മലപൗര്‍ണമി

പതിനഞ്ചാം വയസില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത, ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന, തപസ്യയുടെ അധ്യക്ഷനായിരുന്ന, വി.എം. കൊറാത്തിന്റെ പതിനേഴാം ചരമ വാര്‍ഷിക ദിനമാണിന്ന്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jun 4, 2022, 05:38 am IST
in Article

ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി പൊഴിക്കുമ്പോള്‍ ഹൃദയാന്തരാളത്തില്‍ ഉളവാകുന്ന അതീതമനസ്സിന്റെ ഭാവവിശേഷത്തെ ‘നിത്യനിര്‍മ്മലപൗര്‍ണമി’ എന്ന് പേരുവിളിച്ചത് മഹാകവി അക്കിത്തമാണ്. വി.എം. കൊറാത്തിനെ ഓര്‍ക്കുമ്പോള്‍ എന്നും മനസ്സിലുയിര്‍ക്കുന്നത് മഹാകവിയുടെ ആ വാക്കാണ്, നിത്യനിര്‍മ്മലപൗര്‍ണമി. ഒരുപാട് പാരസ്പര്യഘടകങ്ങള്‍ ഈ തോന്നലിന് പിന്നിലുണ്ട്. ഒന്ന് അക്കിത്തവും കൊറാത്തും തമ്മിലുണ്ടായിരുന്ന അതിഗാഢമായ സൗഹാര്‍ദ്ദവും സൗഭ്രാത്രവും. പത്തോ പതിനഞ്ചോ വര്‍ഷം തപസ്യയുമായി ബന്ധപ്പെട്ട കൂടിച്ചേരലുകളില്‍ നിരന്തരമായി ആ ബന്ധത്തിന് സാക്ഷ്യം വഹിച്ചയാളാണ് ഞാന്‍. നിര്‍വ്വചിക്കാനാവാത്ത സൗഹാര്‍ദ്ദമായിരുന്നു മഹാകവിയും കൊറാത്തും തമ്മില്‍. സ്വഭാവത്തിലും രൂപത്തിലും കണ്ടറിഞ്ഞ നൈര്‍മ്മല്യമാണ് രണ്ടാമത്. വെളുത്ത ഖദര്‍വസ്ത്രത്തിനുള്ളിലെ വെളുത്ത് മെലിഞ്ഞ ശരീരവും ഹൃദയം തുറന്നുള്ള ആ ചിരിയും. കൂടെ ജോലി ചെയ്തവരോടും സംഘടനാപ്രവര്‍ത്തനം നടത്തിയവരോടും ഒരിക്കല്‍ മാത്രം പരിചയപ്പെട്ടവരോടുമെല്ലാം വലുപ്പച്ചെറുപ്പമില്ലാത്ത സ്‌നേഹപൂര്‍ണമായ പെരുമാറ്റം. നൈര്‍മല്യത്തിന്റെ നിത്യത പൊഴിക്കുന്ന നിലാവെട്ടം പോലെ. മൂന്നാമത് കൊറാത്ത് സാര്‍ തന്റെ ആത്മകഥയ്‌ക്ക് നല്‍കിയ പേര്- ഓര്‍മ്മയുടെ നിലാവ്.

ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ക്കു വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറുള്ള ഒരു മനസ്സിന്റെ ഉടമയാണ് വേലായുധ മേനോന്‍ കൊറാത്ത് എന്ന വി.എം. കൊറാത്ത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ തുടങ്ങി, മാധ്യമപ്രവര്‍ത്തനത്തിലൂടെ സാമൂഹനന്മയ്‌ക്കും ദേശീയതയ്‌ക്കും വേണ്ടിയുള്ള പോരാട്ടത്തിലൂടെ മുന്നേറി, സാംസ്‌കാരിക അടിമത്തത്തിനെതിരായ നിലപാടുകളിലുറച്ചു നിന്നതാണ് 79 വര്‍ഷത്തെ ആ ജീവിതം. സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനത്തിലായാലും മാധ്യമപ്രവര്‍ത്തനത്തിലായായും ആദര്‍ശത്തില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ആദര്‍ശത്തില്‍ വിട്ടുവീഴ്ചയുണ്ടായപ്പോഴാണ് മനസ്സ് മടുത്ത് കൊറാത്ത് സാര്‍ മാതൃഭൂമി വിട്ടിറങ്ങിയത്. പിന്നീട് ജന്മഭൂമിയുടെ മുഖ്യപത്രാധിപരായിരിക്കെ മാതൃഭൂമിയിലേക്ക് തിരിച്ചുചെല്ലാന്‍ അതേ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുകയുണ്ടായി. ചീഫ് എഡിറ്റര്‍ സ്ഥാനമുള്‍പ്പെടെയുള്ള വലിയ വാഗ്ദാനങ്ങള്‍ വച്ചുനീട്ടിയായിരുന്നു ക്ഷണമെങ്കിലും തിരിച്ചുപോകാന്‍ അദ്ദേഹം തയ്യാറായില്ല.  

തപസ്യയുടെ വളര്‍ച്ചയിലും സമൂഹത്തിലെ സ്വീകാര്യതയിലും കൊറാത്ത് സാര്‍ വഹിച്ച പങ്ക് ചെറുതല്ല. മഹാകവി അക്കിത്തവും കൊറാത്ത് സാറും പ്രൊഫ. സി.കെ. മൂസ്സതും പ്രൊഫ. തുറവൂര്‍ വിശ്വംഭരനും അടങ്ങുന്ന സംഘം എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളിലും തപസ്യയുടെ തിളക്കമാര്‍ന്ന മുന്‍നിരയായിരുന്നു. നാലുപേരും പല ഘട്ടങ്ങളിലായി തപസ്യയുടെ അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങള്‍ പോലും അവഗണിച്ചാണ് കൊറാത്ത് സാറും മൂസ്സത് സാറുമൊക്കെ തപസ്യയുടെ എല്ലാ പരിപാടികളിലും സക്രിയമായി സംബന്ധിച്ചത്.

കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍  പരമേശ്വരന്‍ മൂസ്സതിന്റെയും കുമ്മിണിക്കുട്ടി അമ്മയുടെയും മകനായി 1926 സെപ്തംബര്‍ 15ന് ജനിച്ചു. മണ്ണൂര്‍ യുപി സ്‌കൂള്‍, കോഴിക്കോട് സാമൂതിരി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പതിനഞ്ചാം വയസ്സില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രണ്ടുമാസം ജയിലിലടക്കപ്പെട്ടു. മലബാര്‍ സ്റ്റുഡന്‍സ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. കോഴിക്കോട് ടെക്നോ കമ്പനിയില്‍ ഗുമസ്തനായി കുറച്ചുകാലം ജോലി ചെയ്തു.  

ദേശീയപ്രസ്ഥാനത്തിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കടലുണ്ടിയില്‍ മാതൃഭൂമിയുടെ പ്രാദേശിക ലേഖകനായി. മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം അതായിരുന്നു. കൊച്ചിയില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ദീനബന്ധുവിന്റെയും ലേഖകനായി. 1947-ല്‍ 21-ാം വയസ്സില്‍ മാതൃഭൂമിയില്‍ പ്രൂഫ് റീഡറായി ചേര്‍ന്നു. തുടര്‍ന്ന് സബ് എഡിറ്ററായി. മാതൃഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ പ്രൈവറ്റായി പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ദീര്‍ഘകാലം വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചു. ഏറെക്കാലം മാതൃഭൂമിയുടെ മുഖപ്രസംഗങ്ങള്‍ എഴുതിയത് കൊറാത്ത് സാറാണ്.  

കേരള പത്രപ്രവര്‍ത്തക യൂണിയനും  കോഴിക്കോട് പ്രസ്‌ക്ലബ്ബും സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 1986-ല്‍ ഡെപ്യൂട്ടി എഡിറ്ററായിരിക്കുമ്പോഴാണ് മാതൃഭൂമിയില്‍ നിന്ന് രാജിവെക്കുന്നത്. തുടര്‍ന്ന് അഞ്ചുവര്‍ഷം ജന്മഭൂമിയുടെ മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചു. മാതൃഭൂമിയിലുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ലക്ഷ്മണന്‍ എന്ന തൂലികാനാമം തുടര്‍ന്നും അദ്ദേഹം ഉപയോഗിച്ചിരുന്നു. തപസ്യയുടെ മുഖപത്രമായ വാര്‍ത്തികത്തില്‍ ‘മറുപുറം’ എന്ന പേരില്‍ ദീര്‍ഘകാലം അദ്ദേഹത്തിന്റെ പംക്തിയുണ്ടായിരുന്നു. കേസരി വാരികയില്‍ അലയൊലി എന്ന പേരിലും പംക്തിയെഴുതി. വേദ് മേത്തയുടെ ‘മുഖത്തോട് മുഖം’ എന്ന പുസ്തകം തര്‍ജമ ചെയ്തിട്ടുണ്ട്. ‘ഓര്‍മയുടെ നിലാവ്’ എന്ന പേരിലുള്ള ആത്മകഥ തപസ്യയാണ് പ്രസിദ്ധീകരിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് കൊറാത്ത് സാറിന് താമ്രപത്രം ലഭിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെയുടെ ആദ്യ എം.വി. പൈലി അവാര്‍ഡ്, ഫാം ജേണലിസം അവാര്‍ഡ്, കേസരി അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

പതിനഞ്ചാം വയസില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത, ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന, തപസ്യയുടെ അധ്യക്ഷനായിരുന്ന, വി.എം. കൊറാത്തിന്റെ പതിനേഴാം ചരമ വാര്‍ഷിക ദിനമാണിന്ന്. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം അമൃതോത്സവമായി രാജ്യമെമ്പാടും ആഘോഷിക്കുന്ന വേളയില്‍, തപസ്യ ഇന്ന്  വൈകിട്ട് കോഴിക്കോട്ട് കെ.പി. കേശവ മേനോന്‍ ഹാളില്‍  നടത്തുന്ന കൊറാത്ത് സ്മൃതി സദസ്സില്‍ ജില്ലയിലെ 75 മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിക്കുന്നു. അങ്ങനെ സാര്‍ത്ഥകമായ ഒരു ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് സമുചിതമായ ആദരം അര്‍പ്പിക്കുന്നു.

Tags: ജന്മഭൂമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

Thrissur

നാട്ടിക ഈസ്റ്റ് യുപി സ്‌കൂളില്‍ അമൃതം മലയാളം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.