മഥുര: ആഗ്രയിലെ ഷാഹി ഈദ്ഗാഹ് പള്ളിയുടെ ഗോവണിപ്പടിയ്‌ക്കടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഖനനം ചെയ്ത് പുറത്തെടുത്ത് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്‌ക്കും (എഎസ് ഐ) നോട്ടീസ് അയച്ച് അഭിഭാഷകന്‍ മഹേന്ദ്ര പ്രതാപ് സിങ്ങ്. ഷാഹി ഈദ്ഗാഹ്-ശ്രീകൃഷ്ണ ക്ഷേത്ര തര്‍ക്കക്കേസില്‍ അഞ്ച് പരാതിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് മഹേന്ദ്ര പ്രതാപ് സിങ്ങ്.
ഷാഹി ഈദ്ഗാഹ് പള്ളിയുടെ ഗോവണിപ്പടിയിലൂടെയുള്ള ജനങ്ങളുടെ പോക്കുവരവ് അടിയന്തിരമായി നിര്‍ത്തണമെന്നും പരാതിക്കാരന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. സിവിൽ നടപടി ക്രമത്തിന്റെ 80 അനുച്ഛേദ പ്രകാരമാണ് ഹരജിക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. നിയമപ്രകാരം വിഷയത്തിൽ രണ്ട് മാസത്തിനുള്ളിൽ കക്ഷികൾ മറുപടി നൽകണം.
ആഗ്ര കോട്ടയ്‌ക്കടുത്തുള്ള ബീഗം ഷാഹിബ മസ്ജിദിലെ കോവണിക്കടിയില്‍ രത്നം പതിച്ച ശ്രീകൃഷ്ണ വിഗ്രഹം കുഴിച്ചിട്ടുണ്ടെന്നും ഇത് ഖനനത്തിലൂടെ കണ്ടെത്തി പുറത്തെടുത്ത് മാറ്റിസ്ഥാപിക്കണമെന്നുമാണ് ആവശ്യം.
നേരത്തെ പഴയ ഹിന്ദു ക്ഷേത്രത്തിന്റെ ശ്രീകോവിലുണ്ടായിരുന്ന സ്ഥലത്ത് താമര, ഓം, ഹിന്ദു സ്വസ്തിക, മറ്റ് ഹിന്ദു ചിഹ്നങ്ങള്‍, നാഗരാജാവ് എന്നിവ ഉണ്ടായിരുന്നതായും അവയില്‍ ചിലതെല്ലാം നശിപ്പിക്കപ്പെട്ടുവെന്നും അതുകൊണ്ട് പള്ളിയിലേക്കുള്ള ആളുകളുടെ സന്ദര്‍ശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി മഹേന്ദ്രപ്രതാപ് സിങ്ങ് നല്‍കിയിരുന്നു. മഥുര സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി ഈ പരാതി കേട്ട ശേഷം ജൂലായ് ഒന്നിലേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
ഷാഹി ഈദ്ഗാഹാ പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും വിഗ്രഹങ്ങളും കണ്ടെത്താന്‍ വീഡിയോ ചിത്രീകരണം നടത്തണമെന്ന പരാതിയിലും കോടതി വാദം കേള്‍ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മനീഷ് യാദവ്, മഹേന്ദ്ര പ്രതാപ് സിങ്ങ്, ദിനേഷ് ശര്‍മ്മ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.
മഥുരയില്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന് അടുത്തുണ്ടായിരുന്ന 13.37 ഏക്കര്‍ വരുന്ന കത്ര കേശവ്‌ദേവ് ക്ഷേത്ര സമുച്ചയം തകര്‍ത്ത് 1669-70ലാണ് മുഗൾ ചക്രവർത്തി ഔറംഗസീബ് ഷാഹി ഈദ്ഗാഹ് മസ്ജിദ് പണിതത്. ഇവിടെ നിന്നും കയ്യടക്കിയ വിലകൂടിയ വിഗ്രഹങ്ങൾ ആഗ്രയിലെ ബീഗം സാഹിബ മസ്ജിദ് പള്ളിയുടെ ഗോവണിക്ക് കീഴില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നാണ് ഹർജിക്കാരുടെ വാദം.വിഗ്രഹങ്ങൾ എത്രയും വേഗം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ നിശ്ചിത സമയത്തിനുള്ളിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അത് ചെയ്യാത്തപക്ഷം ഇവരിൽ നിന്നും തുക ഈടാക്കണമെന്നും ഹരജിക്കാരനായ അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിങ്ങ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ശ്രീകൃഷ് ജന്മഭൂമി ക്ഷേത്രത്തിന്റെ 13.37 ഏക്കർ ഭൂമിയുടെ ഭാഗം തകര്‍ത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചിരിക്കുന്നത് എന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. ഇനി മസ്ജിദ് തകര്‍ത്ത് ആ ഭൂമി ക്ഷേത്രത്തിന് തിരിച്ചുനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: