തിരുവനന്തപുരം: പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ഥതയാര്‍ന്ന പരിപാടികളിലാണ് കേന്ദ്ര മന്ത്രി വി മുരളീധരന് പങ്കെടുത്തത്. കള്ളിക്കാട് ചിന്താലയ ആശ്രമമുറ്റത്തെ കമണ്ഡലു മരത്തില്‍ ആരതി ഉഴിഞ്ഞായിരുന്നു തുടക്കം. (പണ്ട് ഭാരതത്തില്‍ ഇതിന്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന് കിട്ടിയത്. കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നൊരു വിശ്വാസമുണ്ട്.)
ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്കാരം ചിന്താലയ വിദ്യാലയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങായിരുന്നു പിന്നീട്.
കീഴ്വാണ്ടയില്‍ അഗസ്ത്യവനം-ജൈവ ഉദ്യാനം’ എന്ന സൂക്ഷ്മ നിബിഢവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമായിരുന്നു കേന്ദ്രമന്ത്രി നിര്‍വഹിച്ച മറ്റൊരു പരിപാടി. (പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആഗോളതലത്തില്‍ മരമല്ല വനമാണ് ബദല്‍ എന്ന സന്ദേശത്തോടെ നടത്തുന്ന ‘മിയാവാക്കി’ വന വനവത്ക്കരണത്തിന്റെ ഭാരതീയ ബദലാണ് ‘അഗസ്ത്യവനം-ജൈവ ഉദ്യാനം’ ) കേരളത്തില്‍ 1000 സ്ഥലത്ത് സാര്‍വത്രിക നിബിഡ വനങ്ങള്‍ സൃഷ്ടി്ക്കുകയാണ് ലക്ഷ്യം. യൂത്ത് പാര്‍ലമെന്റില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത അഡ്വ.അഞ്ചുകൃഷ്ണ വീടു പരിസരത്ത് ഒരുക്കിയ ജൈവ ഉദ്യാനത്തില്‍ സ്വന്തം ജന്മ നക്ഷത്രമായ പൂരാടത്തിന്റെ വൃക്ഷമായ ‘ആറ്റുവഞ്ചി’ നട്ടാണ് വി മുരളീധരന് ഉദ്ഘാടനം നിര്‍വഹിച്ചത്. (ആറ്റുവഞ്ചിയുടെ പൂവിനും കായ്ക്കും നല്ല സുഗന്ധമുണ്ട്. ഇതിന്റെ പൂവ്, കായ് എന്നിവയ്ക്ക് ഭൂതപ്രേതബാധകള്‍ അകറ്റാനുള്ള കഴിവുണ്ടെന്ന് പഴമക്കാര്‍ വിശ്വസിച്ചുപോരുന്നു. പൂവിനും, കായ്ക്കും ചില ഔഷധഗുണങ്ങളുണ്ട്. മൂത്രരോഗങ്ങള്‍ക്കും ദഹനക്കുറവിനും ഇതൊരു ഔഷധമായി ഉപയോഗിക്കപ്പെടുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: