ന്യൂദല്‍ഹി: നാലാമത് ഖേലോ ഇന്ത്യ ഗെയിംസിന് ഹരിയാനയിലെ പഞ്ച്കുലയില്‍ നാളെ തുടക്കമാകും. താവു ദേവിലാല്‍ കോംപ്ലക്സില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. 25 ഇനങ്ങളിലായി, 2262 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 4700 ഓളം യുവ കായിക താരങ്ങള്‍ മാറ്റുരയ്ക്കും.
194 കായികതാരങ്ങളുമായിയാണ് കേരളം മത്സത്തിനിറങ്ങുന്നത്. അത്ലറ്റിക്സ് വിഭാഗത്തിലെ വിവിധ ഇനങ്ങളില്‍ 13 പേരും, സൈക്ലിങിന് 16 പേരും, ജൂഡോയില്‍ ഏഴും, കളരിപയറ്റ് 82 പേരും, നീന്തല്‍ 11 പേരും, ജിംനാസ്റ്റിക്കിനും വെയിറ്റ്ലിഫ്റ്റിങും നാലുപേര്‍ വീധവുമാണ് പങ്കെടുക്കുന്നത്. ബാറ്റ്മിന്ടണും ഗുസ്തിക്കും ഒരോ ആളുകളും പങ്കെടുക്കും. ഇതിനു പുറമെ ബാസ്ക്കെറ്റ് ബോള്‍, വോളിബോള്‍, ഫുട്ബോള്‍ ടീമുകളും കളത്തിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: