മുംബൈ: കെകെ എന്ന ബോളിവുഡ് ഗായകന്റെ വേര്‍പാടില്‍ വികാരാര്‍ദ്രമായി സംഗീത സംവിധായകന് എ.ആര്. റഹ്മാന് പങ്കുവെച്ച കുറിപ്പ് വൈറലായി.
കെകെ…പോകാന്‍ എന്തായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ…ജീവിതം കൂടുതല്‍ സുഖകരമാക്കുന്നത് താങ്കളെപ്പോലെയുള്ള അനുഗൃഹീത ഗായകരും കലാകാന്മാരുമാണ്….വിട..കെകെ…”- ഇത്രയുമാണ് എ.ആര്. റഹ്മാന് ട്വിറ്ററില്‍ കുറിച്ചത്. 69600 പേര് ഈ കുറിപ്പ് ലൈക്ക് ചെയ്തു.
റഹ്മാനും കെകെയും തമ്മില്‍ സംഗീതത്തില്‍ ഏറെ ഹൃദയബന്ധമുണ്ട്. തമിഴ്നാടിനെ ഇളക്കിമറിച്ച ചില റഹ്മാന് ഗാനങ്ങള്‍ പിറന്നത് കെകെയുടെ റൊമാന്റിക് സ്വരമാധുരിയിലാണ്. മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തില്‍ റഹ്മാന് വേണ്ടി പാടിയ സ്ട്രോബറി കണ്ണേ ഹിറ്റായിരുന്നു. ഹിന്ദിയില്‍ ബാഗി 3ന് വേണ്ടി പാടിയ ദസ് ബഹാനോ എന്ന റഹ്മാന് ഗാനം ആഗോള ഹിറ്റായിരുന്നു. കല് ഹോ നഹോയിലെയ ഇറ്റ്സ് ടൈം ടു ഡിസ്കോ, രുദ്രാക്ഷിലെ ദില്‍ കി ആഹേന്‍, കൈറ്റ്സിലെ ദില്‍ ക്യൂം യെ മെര, സാതിയയിലെ ഒ ഹംദം, ജിസത്തിന്റെ ആവാരാപന്‍ ബഞ്ജാരാപന് എന്നീ റഹ്മാന് ഗാനങ്ങള്‍ പിന്നില്‍ കെകെയുടെ മാജിക് വോയ്സാണ്.
അതുപോലെ കെകെയ്ക്ക് വേണ്ടി ഹാരിസ് ജയരാജും തമിഴില്‍ ചില ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ കാക് കാക് എന്ന സൂര്യയെ തമിഴ്നാടിന്റെ ഹരമാക്കിയ ഉയിരിന് ഉയിരേ എന്ന ഗാനം ആലപിച്ചതും കെകെ ആണ്. “എന്റെ ഉയിരിന് ഉയിര് പോയി” എന്നാണ് ഹാരിസ് ജയരാജ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: