Categories: Kollam

റെയില്‍വെ മേല്പാലങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാകും; ഇരവിപുരം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനുള്ള ടെണ്ടര്‍ ഈ ആഴ്ച വിളിക്കും

റയില്‍വേയുടെ ഭാഗത്തുനിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതു സമയവും ചെയ്യാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചുമതലപ്പെടുത്തുന്ന ഏജന്‍സി ജിഎഡി സമര്‍പ്പിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്നും റദക്ഷിണറയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം സൗത്ത് ചീഫ് എന്‍ജിനീയര്‍ നിരഞ്ജന്‍ നായന്‍ യോഗത്തില്‍ അറിയിച്ചു.

Published by

കൊല്ലം: ജില്ലയിലെ വിവിധ റയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണങ്ങള്‍ വേഗത്തിലാക്കാനും അടിയന്തിരപ്രധാന്യമുള്ള മറ്റുള്ളവയുടെ അനുമതികള്‍ ഭരണതലത്തില്‍ പൂര്‍ത്തിയാക്കാനും റെയില്‍വെ ഉന്നതതല യോഗത്തില്‍ തീരുമാനം.

കുണ്ടറ-പള്ളിമുക്ക്-കിളികൊല്ലൂര്‍ റയില്‍വേ ക്രോസ്സുകള്‍ അടച്ചിടുന്നതിലൂടെ നിരന്തരമായി ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാന്‍ കുണ്ടറ-പള്ളിമുക്ക്, കുണ്ടറ-കിളികൊല്ലൂര്‍ റയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ധാരണയായി. കുണ്ടറ-പള്ളിമുക്ക് റയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണത്തിന് റയില്‍വേ അനുമതി നല്‍കുകയും, അപ്രോച്ച് റോഡ് നിര്‍മാണചുമതല സംസ്ഥാന സര്‍ക്കാരിനായതിനാല്‍ ജനറല്‍ അലൈന്‍മെന്റ് ആന്റ് ഡ്രായിംഗ് (ജിഎഡി) തയ്യാറാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.  

കുണ്ടറ-ഇളമ്പള്ളൂര്‍ റയില്‍വേ ഓവര്‍ബ്രിഡ്ജിന്റെയും ജിഎഡി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. റയില്‍വേയുടെ ഭാഗത്തുനിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതു സമയവും ചെയ്യാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചുമതലപ്പെടുത്തുന്ന ഏജന്‍സി ജിഎഡി സമര്‍പ്പിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്നും റദക്ഷിണറയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം സൗത്ത് ചീഫ് എന്‍ജിനീയര്‍ നിരഞ്ജന്‍ നായന്‍ യോഗത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ മന്ത്രിതല ഉന്നതതലയോഗം  വിളിച്ചു ചേര്‍ക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.

ഇരവിപുരം മേല്‍പ്പാലത്തിന്റെ റയില്‍വേ ലൈനിന് മുകളിലുള്ള റയില്‍വേയുടെ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണത്തിനുള്ള  ടെണ്ടര്‍ ഈ ആഴ്ച വിളിക്കും. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. കൂട്ടിക്കട റയില്‍വേ മേല്‍പ്പാലത്തിന്റെ ജിഎഡി അംഗീകാരത്തിനുള്ള അന്തിമഘട്ടത്തിലാണ്. കണ്‍സ്ട്രക്ഷന്‍ വിഭാഗവും തിരുവനന്തപുരം റയില്‍വേ ഡിവിഷനും അംഗീകരിച്ച ജിഎഡി ദക്ഷിണ റയില്‍വേയുടെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചതായി അധ്യക്ഷനായ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

കല്ലുംതാഴം മേല്‍പ്പാലത്തിന്റെ ജിഎഡിക്ക് നാലു മാസത്തിനകം അനുമതിയുണ്ടാകും. കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിന്റെ അംഗീകാരത്തോടെ ഫീല്‍ഡ് വെരിഫിക്കേഷനായി സമര്‍പ്പിച്ചിട്ടുണ്ട്. എസ്എന്‍ കോളേജ് ജംഗ്ഷന്‍ മേല്‍പ്പാലത്തിന് ജിഎഡി ആര്‍ബിഡിസികെയ്‌ക്ക് സമര്‍പ്പിച്ചു. ഇത് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിന്റെ പരിശോധനയ്‌ക്ക് ശേഷം കൂടുതല്‍  റിപ്പോര്‍ട്ടിനായി നല്‍കിയിട്ടുണ്ട്. പോളയത്തോട് റയില്‍വേ മേല്‍പ്പാലത്തിന്റെ ജിഎഡിക്ക് അംഗീകാരം നല്‍കി. നിര്‍മാണ ചുമതല കേരള റയില്‍ ഡവല്പ്പമെന്റ് കോര്‍പ്പറേഷനാണ്. കേരള റയില്‍ ഡവല്പ്പമെന്റ് കോര്‍പ്പറേഷനാണ് നണ്ടിര്‍മാണ ചുമതല.

യോഗത്തില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എ, എന്‍എച്ച്‌ഐ പ്രോജക്ട് ഡയറക്ടര്‍ പി. പ്രദീപ്, കേരള റോഡ് ഫണ്ട് ബോര്‍ഡ്  ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ്, കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍. ഷാജി റോയി,  ഡെപണ്ട്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ചന്ദ്രന്‍ പ്രകാശ്, കിറ്റ്‌കോ പ്രോജക്ട് എന്‍ജിനീയര്‍ അരുണ്‍ പ്രതാപ് കെ.യു, കേരള റോഡ് ഫണ്ട് ബോര്‍ഡ് എ.ഇ.ഇ നിഷ പി.ആര്‍, ദക്ഷിണ റയില്‍വേ വര്‍ക്ക്‌സ് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ വി. ഗിരീഷ് എന്നിവരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by