കൊച്ചി: തൃക്കാക്കരയില്‍ ബിജെപിയുടെ വോട്ട് കുറഞ്ഞതില്‍ വലിയ അത്ഭുതമൊന്നുമില്ലന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജഎപിക്ക് വോട്ടുകള്‍ കുറയുന്നതായിട്ടാണ് അനുഭവം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടന്ന 8 ഉപതെരഞ്ഞെടുപ്പില്‍ 6 ലും മുന്‍ വര്‍ഷം കിട്ടിയ വോട്ടിനേക്കാള്‍ കുറവാണ് ബിജെപി നേടിയത്.
വേങ്ങരയില്‍ 2017 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയചന്ദ്രന് മാസ്റ്റര്‍ക്ക് കിട്ടിയത് 5728 വോട്ട്. മുന്‍ വര്‍ഷം അലി ഹാജി നേടിയ 7055 വോട്ടിനേക്കാള്‍ 1327 വോട്ടിന്റെ കുറവ്.
2018 ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ പി എസ് ശ്രീധരന്‍പിളള(35270) അദ്ദേഹം തന്നെ തൊട്ടുമുന്‍പ് (42682) നേടിയതിനേക്കാള്‍ 7412 വോട്ടുകള്‍ കുറച്ചാണ് പിടിച്ചത്.
2019 ല്‍ ആറു മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കെ എം മാണിയുടെ മരണത്തെതുടര്‍ന്ന് പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 6777 വോട്ടിന്റെ കുറവാണുണ്ടായത്. എന്‍ ഹരിയായിരുന്നു രണ്ടു തവണയും സ്ഥാനാര്‍ത്ഥി.
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലാണ് ഏറ്റവും വലിയ വോട്ട് ചോര്‍ച്ച ഉണ്ടായത്. 2016 ല്‍ കുമ്മനം രാജശേഖരന് 43700 വോട്ടു നേടി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തില്‍ എസ് സുരേഷിന് കിട്ടിയത് 27453 വോട്ടും മൂന്നാം സ്ഥാനവും. 1,247 വോട്ടിന്റെ കുറവ്.
എറണാകുളത്ത് 2016 ല്‍ എന്‍ കെ മോഹന്‍ ദാസിന് 14,878 വോട്ടു കിട്ടിയപ്പോള്‍ 2019ലെ ഉപതെരഞ്ഞെടുപ്പില്‍ സി ജി രാജഗോപാല്‍ നേടിയത് 13351 വോട്ടാണ്. അരൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ 16,289 വോട്ട് ബിജെപിയുടെ പ്രകാശ് ബാബുവിന് കിട്ടിയപ്പോള്‍ 2016 ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി 27,753 വോട്ടു പിടിച്ചിരുന്നു. 11,464 ന്റെ കുറവ്.
കെ സുരേന്ദ്രന് മത്സരിച്ച കൊന്നി ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി വലിയ നേട്ടം ഉണ്ടാക്കിയത് എന്നു പറയാം. അശോക് കുമാര്‍ നേടിയ 16,713 വോട്ട് കെ സുരേന്ദ്രന് 39,786 ആയി ഉയര്‍ത്തി. 11, 464 വോട്ടിന്റെ കൂടുതല്‍. മഞ്ചേശ്വരത്തും ബിജെപി വോട്ടില്‍ 703 വോട്ടിന്റെ ചെറിയ വര്‍ധന ഉണ്ടായി. 2016 ല്‍ സുരേന്ദ്രന് 56,781 വോട്ടാണ് കിട്ടിയതെങ്കില് ഉപതെരഞ്ഞെടുപ്പില്‍ രവി തന്ത്രിക്ക് 57484 വോട്ടു നേടാനായി.
തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ 2526 വോട്ടിന്റെ കുറവാണ് ബിജെപിക്ക് . 2021 ല്‍ എസ് സജി 15,483 വോട്ടു നേടിയപ്പോള്‍ ഇപ്പോള്‍ എ എന്‍ രാധാകൃഷ്ണന് കിട്ടിയത് 12,957 വോട്ടുമാത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: