ന്യൂദല്‍ഹി: കോവിഡാനന്തര പ്രതിസന്ധിയും റഷ്യ-ഉക്രൈന്‍ ഏറ്റുമുട്ടലും മൂലം ആഗോള സാമ്പത്തികമാന്ദ്യത്തിലേക്ക് ലോകം നീങ്ങുമ്പോഴും ഇന്ത്യയുടെ ചരക്ക് കയറ്റുമതിയില്‍ 15 ശതമാനത്തിന്റെ വളര്‍ച്ച. മെയ് 2022ന് ഇത് 3730 കോടി ഡോളറായി ഉയര്‍ന്നു. മെയ് 2021ല്‍ ഇത് വെറും 3230 കോടിയായിരുന്നു.
പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്സ് ചരക്കുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, എല്ലാ തരം ടെക്സ്റ്റൈല്‍ റെഡിമെയ്ഡുകള്‍ എന്നിവയുടെ കയറ്റുമതിയിലാണ് വന്‍ കുതിപ്പ്. ഏപ്രില്‍-മെയ് മാസങ്ങളിലെ കയറ്റുമതിയിലും കുതിപ്പുണ്ടായി. 2022-23 ഏപ്രില്‍-മെയ് മാസങ്ങളില്‍ 7700 കോടി ഡോളറായി ഉയര്‍ന്നു. 2021-22 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് 6300 കോടി ഡോളറായിരുന്നു.
ആഗോള അനിശ്ചിതാവസ്ഥകള്‍ക്കിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖല സുസ്ഥിരത നിലനിര്‍ത്തി മുന്നേറുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എപ് ഐഇഒ) അധ്യക്ഷന്‍ എ. ശക്തിവേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: