കൊച്ചി : തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പ്രീയപ്പെട്ട പിടിക്ക് സമര്‍പ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഉജ്ജ്വലവിജയം നേടുമെന്ന്് തനിക്ക് പ്രതീക്ഷയുണ്ട്. തൃക്കാക്കര തന്നെ ഏറ്റെടുത്തു. ഈ വിജയത്തില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും ഉമ തോമസ് പ്രതികരിച്ചു.
പി.ടി തോമസ് നെഞ്ചേറ്റിയ തൃക്കാക്കര തന്നെ കൈവിടില്ലെന്നായിരുന്നു തന്റെ വിശ്വാസം. അത് സത്യമായതില്‍ സന്തോഷമുണ്ട്. ചരിത്ര വിജയത്തിന് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി പറയുന്നതായും അവര്‍ പറഞ്ഞു. ഉമാ തോമസും ഡോ.ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല ഇത്. പിണറായിയും കൂട്ടരും യുഡിഎഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. എന്നാല്‍ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അവര്‍ക്കെന്ത് വേണമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പില്‍ തന്നേക്കാള്‍ ഊര്‍ജ്ജത്തോടെ നിരവധി പേര് തന്റെ വിജയത്തിനായി പ്രയത്നിച്ചു. അഞ്ച് രൂപയുടെ അംഗത്വമുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്ത്തകന് വരെ തനിക്കായി പ്രചാരണങ്ങള്ക്കിറങ്ങി. നാടിളക്കി എല്‍ഡിഎഫ് നടത്തിയ പ്രചാരണത്തിന് എന്റെ തൃക്കാക്കരക്കാര്‍ മറുപടി നല്കി. എന്റെ പി.ടി നെഞ്ചേറ്റിയ നാടാണ് എന്നെ കാത്തു. തൃക്കാക്കരക്കാര്‍ എന്നെയും നെഞ്ചിലേറ്റി. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. എന്റെ നൂറ് ശതമാനം അവര്‍ക്ക് നല്‍കും, അവരെന്നെ നയിക്കും. ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും.
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഒരു സൗഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു 99-ല്‍ തന്നെ അവരെ നിര്‍ത്തുമെന്ന് ആ വാക്ക് പാലിച്ചു. ഭരണകൂടത്തിനുള്ള മറുപടിയാണ് ഈ വിജയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: