സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ് ബുക്കിനെ ഡിജിറ്റല്‍ സാമ്രാജ്യമായി വളര്‍ത്തിയെടുത്തതില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനൊപ്പം പ്രധാന പങ്ക് വഹിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ്(52) സ്ഥാനമൊഴിയുന്നു.കമ്പനിയില്‍ സക്കര്‍ബര്‍ഗിന് തൊട്ടു താഴെ, രണ്ടാംസ്ഥാനം ഷെറിലിനായിരുന്നു.
2008 മുതല്‍ ഷെറില്‍ ഫെയസ്ബുക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.14 വര്‍ഷത്തോളം കമ്പനിയില്‍ പ്രവര്‍ത്തിച്ചു.കമ്പനിയുടെ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും ഇവരാണ് കൈക്കൊണ്ടിരുന്നത്.ഈ അടുത്തിടെ കമ്പനിയുടെ പേര് മെറ്റ് പ്ലാറ്റഫോം എന്ന് ആക്കിയിരുന്നു.മെറ്റയുടെ പതിനായിരം കോടി രൂപയുടെ പരസ്യ ബിസിനസായി ഫെയ്സ്ബുക്കിനെ മാറ്റിയതില്‍ പ്രധാന പങ്ക് ഷെറിലിനാണ്.അത് അവരുട ചിരിത്രനേട്ടമാണ്.സിഒഒ സ്ഥാനം ഒഴിഞ്ഞാലും ഡയറക്ടറായി മെറ്റാ ബോര്‍ഡില്‍ തുടരും.മെറ്റയുടെ നാല് പ്രധാന ആപ്പുകളായ ഫെയസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്, മെസഞ്ചര്‍ എന്നിവയുടെ ചുമതലയുളള ഹാവിയര്‍ ഒലിവന്‍(44)ആണ് അടുത്ത സിഒഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: