കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച കോടികളുടെ മയക്കുമരുന്ന് കേസില്‍ മയക്കുമരുന്ന് കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കാപ്പ(കേരള ആന്റി സോഷ്യല്‍ ആക്റ്റിവറ്റീസ് പ്രവിന്‍ഷ്യല്‍ ആക്റ്റ്)ചുമത്താന്‍ ശുപാര്‍ശ ചെയ്തു കൊണ്ടു കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികളില്‍ ഒരാള്‍ നൈജീരിയന്‍ യുവതിയാണ്.
കണ്ണൂര്‍ തെക്കിബസാര്‍ റാസിയാ നിവാസില്‍ നിസാം അബ്ദുല്‍ ഗഫൂറാ(35)ണ് കേസിലെ മുഖ്യപ്രതി. ബംഗളുരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്രമയക്കുമരുന്ന് ശൃംഖലയുടെ മുഖ്യകണ്ണിയാണ് ഇയാളെന്ന് കണ്ടെത്തിയിരുന്നു. നിസാമിന്റെ ഉറ്റകൂട്ടാളിയായ മരക്കാര്‍ സ്വദേശിയായ ജനീസ്(35) നിസാമിന്റെ ബന്ധുവായ കാപ്പാട് ഡാഫോഡില്‍സില്‍ അഫ്സല്‍(37)ഇയാളുടെ ഭാര്യ ബാള്‍ക്കിസ്(28) നൈജീരിയന്‍ യുവതി പ്രിന്‍സ് ഓട്ടോനിയ, അന്‍സാരി-ഷബ്ന ദമ്പതികള്‍ എന്നിവരടക്കമുള്ള 13പ്രതികള്‍ക്കെതിരെയാണ് കാപ്പ ചുമത്തുന്നതിനായി സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ റിപ്പോര്‍ട്ട് നല്‍കിയത്. ഇതു കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ അനുമതിക്ക് ശേഷം കലക്ടര്‍ക്ക് അയക്കും.
ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കലക്ടര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിക്കാണ് ഈക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള അധികാരം. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് കണ്ണൂരിനെ ഞെട്ടിച്ച മയക്കുമരുന്ന് വേട്ട നടന്നത്. ബംഗ്ളൂരില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസിലെ പാര്‍സലില്‍ നിന്നാണ് തുണിത്തരങ്ങളെന്ന വ്യാജെനെ മയക്കുമരുന്ന് കൈപ്പറ്റുന്നതിനിടെ അഫ്സല്‍-ബല്‍ക്കീസ് ദമ്പതികള്‍ പിടിയിലാകുന്നത്. എംഡിഎം എഉള്‍പ്പെടെയുള്ള രണ്ടുകോടിയുടെ സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയത്.
ഇതിനെ തുടര്‍ന്ന് ജനീസ് നടത്തിവരുന്ന ചാലാട്ടെ ഇന്റീരിയര്‍ സ്ഥാപനത്തിലും റെയ്ഡ് നടന്നു. ഇവിടെ നിന്നും എംഡിഎംഎ, ഹൊറൈയിന്‍ തുടങ്ങിയ മയക്കുമരുന്നു ശേഖരം പിടികൂടി. ഈ കേസിലെ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി നാടുകടത്താന്‍ പോലീസ് നീക്കം നടത്തിയിരുന്നു. കണ്ണൂരില്‍ രാഷ്‌ട്രീയ ക്രിമിനല്‍ കേസില്‍ പ്രതികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ ഇതുവരെ കാപ്പ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: