എറണാകുളം: സര്‍ക്കാര്‍ ജീവനക്കാര്‍ മത,സമുദായ സംഘടനകളില്‍ ഭാരവാഹികളാകുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി. സര്‍ക്കാര്‍ ജോലിക്കാര്‍ സിഎസ്ഐ സഭയുടെ വിവിധ സമിതികളിലേക്ക് മത്സരിക്കുന്നത് തടയണമെന്നാനവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പ്രത്യേക വിഭാഗമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന്റെ ഭാഗമാണ് ഇതെന്നും കോടതി വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടം 67എ പ്രകാരം മത,സമുദായ സംഘടനകളുടെ പദവി വഹിക്കാനാകില്ല. എന്നാല്‍ പദവികളിലേക്ക് മത്സരിക്കാന്‍ വിലക്കില്ല. മത്സരിച്ച് ജയിച്ച് സ്ഥാനമേല്ക്കുമ്പോള് 67എ ചട്ടം ബാധകമാകുമെന്നും കോടതി പറഞ്ഞു.
കോട്ടയം തലയോലപ്പറമ്പ് സ്വദേശി കെ.ജെ ഫിലിപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര് രവിയുടെ ഉത്തരവ്. ക്തിയുടെ മത സ്വാതന്ത്ര്യവും ന്യൂനപക്ഷവും ഉള്‍പ്പെടെ സമുദായങ്ങളുടെ അവകാശവും നിഷേധിക്കുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മത,സമുദായ സംഘടനകളില്‍ പദവി വഹിക്കുന്നതിനു മാത്രമാണ് വിലക്കെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സിഎസ്ഐ മധ്യകേരള മഹാഇടവകയുടെ പദവി വഹിക്കുന്നതിനും ചട്ട വ്യവസ്ഥ ബാധകമാകുമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: