ആലപ്പുഴ: പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുലിനോട് സാദൃശ്യമുളള യുവാവിനെ പോലീസ് നെടുമ്പാശ്ശേരിയില്‍ നിന്ന് കണ്ടെത്തി.എന്നാല്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രാത്രിയ്ക്ക് വിരാമമിട്ട് രാഹുലിന്റെ അമ്മ മിനി അത് രാഹുല്‍ അല്ലാ എന്ന് കണ്ടെത്തി.മുംബൈയില്‍ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ നെടുമ്പാശ്ശേരിയില്‍ നിന്ന് കണ്ടെത്തി ആലപ്പുഴയില്‍ എത്തിച്ചത്.എന്നാല്‍ യുവാവിന് രാഹുലുമായി രൂപസാമ്യമില്ലെന്ന് അമ്മ കണ്ടെത്തി.യുവാവിനെ അമ്മയുടെ മുന്നിലെത്തിച്ചപ്പോള്‍ ആദ്യം നോക്കിയത് കാലിലേക്കാണ്.കാലില്‍ മറുക് കാണാതായതോടെ അത് രാഹുല്‍ അല്ലെന്ന് മനസിലായി.
പിന്നീട് ബന്ധുക്കളും, നാട്ടുകാരും പരിശോധന നടത്തി.അപ്പോള്‍ ചെവിയുമായി മാത്രം ചെറിയ സാദൃശ്യം തോന്നി.മിനി അത് രാഹുല്‍ അല്ലാ എന്ന് ഉറപ്പിച്ചതോടെ യുവാവിനെ കുടുംബസുഹൃത്തിനൊപ്പം പറഞ്ഞുവിട്ടു.രാഹുലുമായി സാദൃശ്യമുളള കുട്ടിയെ കണ്ടെന്ന് അവകാശവാദവുമായി മുംബൈയില്‍ നിന്ന് മലയാളിയായ വസുന്ധരദേവിയാണ് കത്തും ഫോട്ടോയും അയച്ചത്.രാഹുലിനോട് സാദൃശ്യമുളള വിനയ് എന്ന യുവാവിനെ മുംബൈയിലെ ശിവാജിപാര്‍ക്കില്‍ കണ്ടെന്നായിരുന്നു കത്തില്‍.
വിനയ് പത്താനപുരം അഗദിമന്ദിരത്തില് കഴിയുകയായിരുന്നു എന്നും, പതിനാറാം വയസില്‍ അവിടെ നിന്ന് മുംബൈയില്‍ എത്തിയതായും ഇവിടെ നിന്നു പിന്നീട് കേരളത്തിലേക്ക് മടങ്ങിയ ഇയാള്‍ ഇപ്പോള്‍ നെടുമ്പാശ്ശേരിയില്‍ ഉണ്ടെന്നും കത്തില്‍ പറയുന്നു.തുടര്‍ന്ന് അമ്മ മിനി നല്കിയ പരാതിയിലാണ് വിനയ്യെ പോലീസ് ആലപ്പുഴയില്‍ എത്തിച്ചത്.വിനയ് ലുലു മാലില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് തേടിയെത്തിയത്.2005ലാണ് ക്രിക്കറ്റ് കളിക്കുന്നതിനിടെ രാഹുലിനെ കാണാതാകുന്നത്.കഴിഞ്ഞ 22ന് രാഹുലിന്റെ അച്ഛന് രാജു ആത്മഹത്യ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: