തിരുവനന്തപുരം: തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി. ഒരു മാസത്തിനകം തീര്‍ത്ഥ പാദമണ്ഡപം വിദ്യാധിരാജ ട്രസ്റ്റിന് തിരികെ നല്കാന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ ഉത്തരവിട്ടു. 2020 ഫെബ്രുവരി 29ന് രാത്രിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് സന്നാഹത്തോടെയെത്തിയാണ് റവന്യു അധികൃതര്‍ തീര്‍ത്ഥപാദമണ്ഡപവും നിത്യപൂജ നടന്നിരുന്ന ചട്ടമ്പിസ്വാമിക്ഷേത്ര മണ്ഡപവും കൊട്ടിയടച്ച് താഴിട്ടു പൂട്ടി ഏറ്റെടുത്തത്. സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.രാത്രിയില്‍ പോലീസുമായെത്തി സര്‍ക്കാര്‍ ഭൂമിയാണെന്ന ബോര്‍ഡ് വച്ചാണ് ഏറ്റെടുക്കല്‍ നടത്തിയത്.
വിദ്യാധി രാജസഭയില്‍ നിന്ന് തീര്‍ത്ഥപാദ മണ്ഡപം സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ 65 സെന്റ്സ്ഥലം തിരിച്ചെടുക്കാന്‍ റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്നു ഉത്തരവിട്ടത്. തീര്‍ത്ഥപാദ മണ്ഡപത്തില്‍ പുതിയ സാംസ്ക്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം 2020 മാര്‍ച്ച് 10 ന് മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെയാണ് റവന്യൂ വകുപ്പിന്റെ നടപടി.
കോടികള്‍ വിലവരുന്ന സ്ഥലം എങ്ങനെയും കൈക്കലാക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ശ്രമിച്ചു കൊണ്ടിിരിക്കുകയായിരുന്നു. ചട്ടമ്പിസ്വാമിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ 1976ലാണ് വിദ്യാധിരാജ സഭക്ക് സ്ഥലംനല്‍കുന്നത്. തുടര്‍ന്ന് രണ്ട്് പ്രാവശ്യം സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും കോടതിയില്‍ നിന്ന് സഭക്ക് അനുകൂലമായി വിധി വന്നു. എന്നാല്‍ സ്ഥലം വിദ്യാധിരാജസഭക്ക് സര്‍ക്കാര്‍ വിട്ടുകൊടുത്തിട്ടില്ല. പട്ടയം നല്‍കുന്നതിനുള്ള നടപടിയും സ്വീകരിച്ചില്ല. പട്ടയം കിട്ടാത്തസ്ഥലത്ത് ഏങ്ങനെ കെട്ടിടം നിര്‍മ്മിക്കുമെന്ന ചോദ്യവും സര്‍ക്കാര്‍ ഉന്നയി ച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ കൂടി സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഇടപെടലോടെ തകര്‍ന്നിരിക്കുകയാണ്. 2020ഫെബ്രുവരി 29 രാത്രിയില്‍ പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും വ3 സുരക്ഷാസന്നാഹ േത്താടെകയ്യൂക്കിന്റെ ബലത്തിലായിരുന്നു ഏറ്റെടുക്കല്‍. പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ചെയ്ത തെറ്റിന് സര്‍ക്കാര്‍
ജനങ്ങളോട് മാപ്പ് പറയണം. :
കുമ്മനം രാജശേഖരന്
തിരുവനന്തപുരം തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത നടപടിക്കെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ ചെയ്ത തെറ്റിന് ജനനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
കേരള ജനത നെഞ്ചിലേറ്റിയ ആധ്യാത്മിക ഗുരുവായ ചട്ടമ്പി സ്വാമികളുടെ പേരില്‍ തലസ്ഥാന നഗരിയില്‍ അര നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചുവന്ന തീര്‍ത്ഥപാദ മണ്ഡപം ഏകപക്ഷീയമായിട്ടാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ചട്ടമ്പിസ്വാമി ക്ഷേത്ര മണ്ഡപം കൊട്ടിയടച്ചു താഴിട്ടുപൂട്ടി. തന്മൂലം പൂജ മുടങ്ങി. നിത്യേന സമ്മേളിച്ചുകൊണ്ടിരുന്ന ഭക്തജനങ്ങളെ ഇറക്കിവിട്ട ശേഷം തീര്‍ത്ഥപാദ മണ്ഡപം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചട്ടമ്പി സ്വാമികള്‍ക്ക് ജന്മം നല്കിയ തലസ്ഥാന നഗരിയില്‍ ആ മഹാത്മാവിന്റെ പാവന സ്മരണ നിലനില്‍ക്കുന്ന സ്ഥാപനം എല്ലാ വിധ മര്യാദകളും നിയമങ്ങളും ലംഘിച്ചാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. വ്യാപകവും ശക്തവുമായ പ്രതിഷേധം ഉണ്ടായിട്ടും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് പോലീസ് രാജ് ഏര്‍പ്പെടുത്തി.
ഉച്ചനീചത്വങ്ങള്‍ക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുകയും ആധ്യാത്മിക ധാര്‍മ്മിക ഉന്നതിക്ക് അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത ചട്ടമ്പി സ്വാമികളോട് സര്‍ക്കാര്‍ കാട്ടിയ നിന്ദ ഒരിക്കലും കേരള സമൂഹം പൊറുക്കില്ല. ആരാധനയും ധര്‍മ്മ പ്രചരണവും തടഞ്ഞുകൊണ്ട് തീര്‍ത്ഥപാദ മണ്ഡപം ഏറ്റെടുത്ത നടപടിക്കെതിരെ ധര്‍മ്മ സ്നേഹികള്‍ നടത്തിയ പോരാട്ടത്തിന്റെയും പ്രാര്‍ത്ഥനയുടെയും വിജയമാണ് കോടതിവിധിയെന്ന് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: